Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2015 10:58 AM GMT Updated On
date_range 2015-10-06T16:28:18+05:30അങ്കമാലി നഗരസഭ: മറുകണ്ടം ചാടുന്നവരെ പേടിച്ച് കോണ്‍ഗ്രസ്
text_fieldsഅങ്കമാലി: പാരവെപ്പു’കാരും, ‘മറുകണ്ടം ചാടുന്നവരും കടന്ന്കൂടാതിരിക്കാന് കോണ്‍ഗ്രസ് കരുതലോടെയാണ് അങ്കമാലി നഗരസഭ സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നത്. ഇതുവരെയുള്ള അനുഭവങ്ങളാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ ജാഗ്രത പാലിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. മുന്‍ കാലങ്ങളില്‍ പലപ്പോഴും നഗരസഭയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള മുന്നണിക്കാണ് ഭരണം ലഭിച്ചിരുന്നത് . എന്നാല്‍ ഭരണം തുടങ്ങി മാസങ്ങള്‍ പോലും തികയുന്നതിന് മുമ്പ് പാരവെപ്പ് തുടങ്ങും. ഇത്തവണ അത്തരക്കാര്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ കടന്ന് കൂടാതിരിക്കാന്‍ പാര്‍ട്ടി തുടക്കത്തില്‍ തന്നെ തയാറെടുത്ത് കഴിഞ്ഞു. കെ.പി.സി.സിക്ക് പോലും തലവേദന സൃഷ്ടിച്ച നഗരസഭയാണ് അങ്കമാലി. എതിര്‍മുന്നണിയുമായി ചേര്‍ന്ന് സ്വന്തം താല്പര്യം മാത്രം ലക്ഷ്യം വെച്ച് ഭരണം അട്ടിമറിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. കൈയാങ്കളി, കസേരയേറ്, ബജറ്റ് റിപ്പോര്‍ട്ട് കീറല്‍ തുടങ്ങി അങ്കമാലിയില്‍ നടക്കാത്ത സംഭവങ്ങളില്ല. നഗരവാസികള്‍ക്ക് പോലും ചില കൗണ്‍സിലര്‍മാര്‍ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. അത്തരക്കാരുടെ പേരും, ചെയ്തിയും ചൂണ്ടിക്കാട്ടി വീണ്ടും ഇക്കൂട്ടരെ ജനപ്രതിനിധികളാക്കരുതെന്ന് നഗരവാസികളില്‍ പലരും പാര്‍ട്ടി നേതൃത്വത്തോട് രേഖാമൂലം അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍, അതൊന്നും വകവെക്കാതെ അത്തരക്കാര്‍ തന്നെ ഇനിയും സ്ഥാനാര്‍ഥിയാകാന്‍ നേതാക്കളുടെ വീട് കയറിയിറങ്ങുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സ്ഥാനാര്‍ഥി പരിഗണനക്ക് പ്രാഥമിക ചര്‍ച്ചപോലും നടത്താന്‍ നേതാക്കള്‍ക്ക് സമയം ലഭിച്ചിട്ടില്ല. ഡി.സി.സി പ്രസിഡന്റ് നയിച്ച ജനമുന്നേറ്റ യാത്രയുടെ സമാപനം തിങ്കളാഴ്ച അങ്കമാലിയിലാണ് സമാപിച്ചത്. അതിന്‍െറ നെട്ടോട്ടത്തിലായിരുന്നു നേതാക്കള്‍. ചൊവ്വാഴ്ച എറണാകുളത്ത് ചേരുന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും കഴിഞ്ഞാല്‍ മാത്രമെ തെരഞ്ഞെടുപ്പും, സ്ഥാനാര്‍ഥികളെ സംബന്ധിച്ചും മറ്റും ചര്‍ച്ച ചെയ്യൂ. മണ്ഡലം പ്രസിഡന്റിന്‍െറയും, യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍െറയും നേതൃത്വത്തില്‍ ഒന്‍പതംഗ കമ്മിറ്റിക്കാണ് തെരഞ്ഞെടുപ്പ് ചുമതല. അതിനിടെ 21 പേരടങ്ങുന്ന ഓരോ വാര്‍ഡ് കമ്മിറ്റികളില്‍ നിന്നും സ്ഥാനാര്‍ഥികളാകാന്‍ യോഗ്യതയുള്ള നാല് പേരുടെ വീതം ലിസ്റ്റ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. അതേ സമയം മുന്‍ കാലങ്ങളിലെ പോലെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയെ മുന്‍ കൂട്ടി പരിഗണിക്കുകയോ, പ്രഖ്യാപിക്കുകയോ ചെയ്യില്ല.
Next Story