Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2015 11:29 AM GMT Updated On
date_range 2015-10-05T16:59:51+05:30എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ തൊഴിലിന് പ്രാപ്തരാക്കാന്‍ സൗജന്യ പരിശീലനം
text_fieldsകൊച്ചി: എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ തൊഴിലെടുക്കാന്‍ പ്രാപ്തരാക്കുന്നതിനായി ഈസ്റ്റേണ്‍ ഗ്രൂപ്പിന്‍െറ സൗജന്യ നൈപുണ്യ പരിശീലന സംരംഭം. ഈസ്റ്റേണിന്െറ കീഴിലുള്ള സി.എസ്.ആര് പരിപാടികളുടെ ഭാഗമായി എം.ഇ. മീരാന്‍ ഫൗണ്ടേഷനാണ് ‘ഈസ്റ്റേണ്‍ ഗുരുകുല്‍’ എന്നപേരില്‍ എന്‍ജിനീയറിങ് കോളജുകളില്‍ പരിശീലന പരിപാടി തുടങ്ങുന്നത്. ഓരോവര്‍ഷവും എന്‍ജിനീയറിങ് പ്രവേശം നേടുന്ന 51,000 വിദ്യാര്‍ഥികളില്‍ 70 ശതമാനവും ബിരുദം നേടുന്നതില്‍ പരാജയപ്പെടുകയാണെന്ന് ഈസ്റ്റേണ്‍ ചെയര്മാന് നവാസ് മീരാന്‍ ചൂണ്ടിക്കാട്ടി. വിജയിക്കുന്ന 30 ശതമാനത്തില്‍ പകുതി പേര്പോലും തൊഴിലെടുക്കാന്‍ പര്യാപ്തരുമല്ല. ഈ സാഹചര്യത്തില്‍ വ്യവസായങ്ങള്‍ക്കനുയോജ്യമായ വിധത്തില്‍ എന്‍ജിനീയറിങ് പാഠ്യപദ്ധതി പരിഷ്കരിക്കേണ്ടതും നൈപുണ്യ പരിശീലനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതും അത്യാവശ്യമാണ്. വ്യവസായങ്ങള്‍ ആവശ്യപ്പെടും വിധത്തിലുള്ള പരിശീലനം നല്കാന് കഴിവുള്ള പരിചയസമ്പന്നരായ അധ്യാപകരുടെ കുറവും പ്രശ്നമാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ തൊഴില്‍ നൈപുണ്യം മെച്ചപ്പെടുത്താനും അധ്യാപകരുടെ കഴിവുകള്‍ വര്‍ധിപ്പിക്കാനും ഉതകും വിധത്തിലുള്ള വ്യവസായ-വിദ്യാഭ്യാസ സംയോജനത്തിനായാണ് ഈസ്റ്റേണ്‍ ശ്രമിക്കുന്നത്. ‘ഈസ്റ്റേണ്‍ ഗുരുകുല്‍’ പദ്ധതിയില്‍ പങ്കാളികളാകുന്ന എന്‍ജിനീയറിങ് കോളജുകള്‍ക്ക് ‘മാര്‍ഗദര്‍ശി’ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി ഈസ്റ്റേണ്‍ നടപ്പാക്കുന്ന സൗജന്യ തൊഴില്‍, സാങ്കേതിക നൈപുണ്യ പരിശീലനവും ‘ഗുരുദക്ഷിണ’ എന്ന പേരില്‍ അധ്യാപകരുടെ കഴിവു വികസിപ്പിക്കാനുതകുന്ന പരിശീലനവും ലഭ്യമാക്കും. ഐ.ടി, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ നൈപുണ്യ പരിശീലനമാണ് മാര്‍ഗദര്‍ശി. വെബ് വഴിയായതിനാല്‍ പദ്ധതിയില്‍ പങ്കാളികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ കോളജുകളില്നിന്നുതന്നെ സൗകര്യങ്ങള്‍ ലഭ്യമാകും. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഫോണ്‍: 0484 6500282.
Next Story