Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2015 11:48 AM GMT Updated On
date_range 2015-10-03T17:18:47+05:30വൈറ്റില ജങ്ഷന് വരെ റോഡ് വികസനം പൂര്‍ത്തിയാക്കും –മന്ത്രി ആര്യാടന്
text_fieldsകൊച്ചി: വൈറ്റില കുന്നറ പാര്‍ക്ക് മുതല്‍ വൈറ്റില ജങ്ഷന് വരെയുള്ള റോഡിന്‍െറ വികസനം തടസ്സംനീക്കി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. കൊച്ചിയില്‍ മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വൈറ്റില-പേട്ട റോഡിലെ പേട്ട മുതല്‍ കുന്നറ പാര്‍ക്ക് വരെയുള്ള ഭാഗത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈറ്റില-പേട്ട റോഡില്‍ കുന്നറ പാര്‍ക്ക് മുതല്‍ വൈറ്റില ജങ്ഷന് വരെയുള്ള 400 മീറ്ററോളം വരുന്ന ഭാഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ധനകാര്യ വകുപ്പിന്‍െറ എതിര്‍പ്പ് നീക്കി നിലവില്‍ ആരംഭിച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പംതന്നെ ഇത് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡിന് 20 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇത് പരിഷ്കരിച്ച് 55 കോടിയെങ്കിലും ആക്കാനാവും. കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടുന്നതോടൊപ്പംതന്നെ കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടവും ആരംഭിക്കുമെന്നും കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട ചെറിയ വ്യക്തത വരുത്തല്‍ മാത്രമാണ് ശേഷിക്കുന്ന നടപടിയെന്നും മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. എന്തെല്ലാം വിവാദമുണ്ടായാലും മെട്രോ നിര്‍മാണം നിശ്ചയിച്ചപോലെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈറ്റില-പേട്ട റോഡില്‍ കേവലം വീതികുട്ടല്‍ മാത്രമല്ല നടപ്പാക്കുന്നത്. 104 കോടി ചെലവഴിച്ച് സമഗ്ര മാറ്റമാണ് കൊണ്ടുവരുന്നത്. 104 കോടിക്ക് പുറമെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 22 കോടി കൂടിയാണ് ആവശ്യമായി വരുക. ഇപ്രകാരം 126 കോടി മുടക്കുന്ന ബ്രഹദ് പദ്ധതിയാണ് ഇവിടെ നടക്കുന്നത്. നിലവില്‍ 10 മീറ്റര്‍ വീതിയുള്ള റോഡാണ് 22 മീറ്ററാക്കി മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ കമീഷന് നിശ്ചയിച്ച 2017 ജൂണിന് മുമ്പായി ട്രയല്‍റണ്‍ നടത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. പദ്ധതിക്കായി 99 ശതമാനം ഭൂമിയും ഏറ്റെടുത്ത് കഴിഞ്ഞു. 1961ല്‍ ആരംഭിച്ച കല്ലട പദ്ധതി ഇന്നും പൂര്‍ത്തിയാവാതെ കിടക്കുമ്പോഴാണ് കൊച്ചി മെട്രോ ചരിത്ര നേട്ടത്തിലേക്ക് കുതിക്കുന്നത്. 13 കോടി വകയിരുത്തിയ കല്ലട പദ്ധതിക്ക് ഇപ്പോള്‍ 1000 കോടിയിലേറെ ചെലവിട്ടെങ്കിലും പകുതിപോലും പൂര്‍ത്തിയായിട്ടില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റവന്യൂ ഉദ്യോഗസ്ഥര്‍, കലക്ടര്‍മാര്‍, നഗരസഭ, ജി.സി.ഡി.എ, എം.എല്‍.എമാര്‍, വ്യവസായികള്‍, ട്രേഡ് യൂനിയനുകള്‍ എന്നിവരെല്ലാം പദ്ധതിക്കായി സഹകരിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എം.എല്‍.എ ആയിരിക്കെ റോഡ് വികസനത്തിന് 20 കോടിയുടെ ഭരണാനുമതി നേടിയെടുത്തെങ്കിലും നടപ്പാക്കാനുള്ള രാഷ്ട്രീയ സാഹചര്യം ഉണ്ടായിരുന്നില്ളെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി കെ. ബാബു പറഞ്ഞു. റോഡ് വികസിപ്പിക്കാന്‍ 200 ഭൂഉടമകളില്‍നിന്ന് സ്ഥലം ഏറ്റെടുക്കേണ്ടി വന്നതായി കെ.എം.ആര്.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. ഇവര്‍ക്ക് മുന്‍ഗണന നല്കി പുന$രധിവാസം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ കൊച്ചി മെട്രോ നടപ്പാക്കിയ ആര് ആന്റ് ആര് പുനരധിവാസ പക്കേജിന് അര്‍ഹരായവര്‍ക്കുള്ള തുക മന്ത്രി കെ. ബാബു വിതരണം ചെയ്തു. മേയര്‍ ടോണി ചമ്മണി, കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ബെന്നി ബഹനാന്, ഡൊമനിക് പ്രസന്േറഷന്, ജി.സി.ഡി.എ ചെയര്മാന് എന്‍. വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.
Next Story