Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമന്ത്രി ബാബുവിന്‍െറ...

മന്ത്രി ബാബുവിന്‍െറ രാജി ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ

text_fields
bookmark_border
കൊച്ചി: ബാര്‍ കോഴ കേസില്‍ കുറ്റവാളിയായ മന്ത്രി കെ. ബാബു മന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച തൃപ്പൂണിത്തുറയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. അഴിമതിക്കാരനായ കെ.ബാബു തൃപ്പൂണിത്തുറയുടെ ജനപ്രതിനിധിയായി തുടരുന്നത് ജനങ്ങള്‍ക്ക് അപമാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി ആവശ്യം ഉയര്‍ത്തിയുള്ള പ്രക്ഷോഭം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ലായം കൂത്തമ്പലത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി.രാജീവ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ഇടത് മുണണി നേതാക്കളായ സി.എന്‍. സുന്ദരന്‍ (സി.പി.എം), ചന്ദ്രബോസ് (സി.പി.ഐ), അഡ്വ. ശ്യാംജി (ജനതാദള്‍), തോമസ് (എന്‍.സി.പി), കെ.ജെ. ബെയ്സില്‍ - കോണ്‍ഗ്രസ് (എസ്) എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story