Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2015 11:04 AM GMT Updated On
date_range 28 Nov 2015 11:04 AM GMTനഗരസഭ വൈസ് ചെയര്‍മാന്‍െറ മുറി മോടിയാക്കല്‍ രാത്രിയില്‍; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു
text_fieldsbookmark_border
കളമശ്ശേരി: ടെന്‍ഡര്‍ നടപടികളോ, കൗണ്‍സില്‍ തീരുമാനങ്ങളോ ഇല്ലാതെ രാത്രിയില്‍ നഗരസഭ വൈസ് ചെയര്‍മാന്‍െറ മുറി മോടിപിടിപ്പിക്കുന്നുവെന്ന് ആരോപിച്ച് നഗരസഭ പ്രതിപക്ഷ നേതാവിന്‍െറ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. കളമശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ ടി.എസ്. അബൂബക്കറിന്‍െറ മുറിയുടെ മോടി പിടിപ്പിക്കല്‍ പ്രവര്‍ത്തനമാണ് തടഞ്ഞത്. രണ്ട് ദിവസം മുമ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തി ചോദ്യം ചെയ്തിരുന്നു. അന്ന് ഇന്‍റീരിയര്‍ പ്രവര്‍ത്തനങ്ങള്‍ ഒഴികെയുള്ളവക്ക് കരാര്‍ നല്‍കിയിരുന്നുവെന്നാണ് നഗരസഭ സെക്രട്ടറി മറുപടി നല്‍കിയതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍, രാത്രിയുടെ മറവില്‍ ഇന്‍റീരിയര്‍ അടക്കം മുറി മോടി കൂട്ടല്‍ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് തടയാനത്തെിയവര്‍ പറഞ്ഞു. കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനമെടുത്തേ ഇത്തരം പ്രവൃത്തികള്‍ നടത്താന്‍ സമ്മതിക്കൂവെന്ന് ഡി.വൈ.എഫ്.ഐക്കാര്‍ പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് ഹെന്നി ബേബി, കൗണ്‍സിലര്‍മാരായ കെ.പി. സാദിഖ്, എന്‍. രവി, ബിന്ദു മനോഹരന്‍, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വിപിന്‍ ഗോപി, മേഖലാ വൈസ് പ്രസിഡന്‍റ് രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ളവര്‍ എത്തിയാണ് നിര്‍മാണം തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story