Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2015 2:33 PM GMT Updated On
date_range 2015-11-23T20:03:07+05:30സപൈ്ളകോ സ്റ്റോറുകള്‍ കാലി
text_fieldsതൃപ്പൂണിത്തുറ: സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍െറ ലാഭം മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും നിത്യോപയോഗ സാധനങ്ങള്‍ പലതും എത്തുന്നില്ല. ഉപഭോക്താക്കള്‍ കൂടിയ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്. ഒരുമാസത്തിലേറെയായി സപൈ്ളകോ സ്റ്റോറുകളില്‍നിന്ന് അവശ്യസാധനങ്ങള്‍ കിട്ടുന്നില്ല. വന്‍പയറും ചെറുപയറും മാത്രമാണ് ചിലപ്പോള്‍ കിട്ടുന്നത്. ഉഴുന്ന്, പരിപ്പ്, തുവരപരിപ്പ്, പീസ്പരിപ്പ്, ചെറുപരിപ്പ്, മുളക്, കടുക്, ഉലുവ, പച്ചരി തുടങ്ങിയവയാണ് സ്റ്റോറുകളില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. നല്ളൊരുഭാഗം മറിച്ചുവില്‍ക്കുന്നതായും ആരോപണമുണ്ട്. അതേസമയം, ജയ, സുരേഖ, മട്ട അരി സബ്സിഡി നിരക്കില്‍ അഞ്ചുകിലോ വീതം മാത്രമാണ് റേഷന്‍ കാര്‍ഡ് വഴി വിതരണം നടക്കുന്നത്. ഇത് 10 കിലോയെങ്കിലും നല്‍കണമെന്ന ആവശ്യം ഇതേവരെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതില്‍ പ്രതിഷേധമുണ്ട്. സ്റ്റോറുകളില്‍ ഇപ്പോഴുണ്ടായിട്ടുള്ള അവശ്യവസ്തുക്കളുടെ ക്ഷാമം ക്രിസ്മസ് വിപണിയില്‍ കൂടുതല്‍ സാധനങ്ങള്‍ വിതരണത്തിനത്തെിക്കാനുള്ള തയാറെടുപ്പിന്‍െറ ഭാഗമാണെന്ന് സൂചനയുണ്ട്. ക്രിസ്മസ് വിപണികളില്‍ ക്ഷാമം ഉണ്ടാവാതിരിക്കാന്‍ സപൈ്ളകോ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുകയാണത്രേ. ലാഭം മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ സ്റ്റോറുകളില്‍ അവശ്യവസ്തുക്കള്‍ തീരുന്ന മുറക്ക് അവ കൃത്യമായി എത്തിക്കാത്തതും ക്ഷാമത്തിന് കാരണമാണ്. അതേസമയം, ഒട്ടേറെ സ്വകാര്യസംരംഭകരുടെ നിലവാരം കുറഞ്ഞ ബ്രാന്‍ഡ് വസ്തുക്കള്‍ സ്റ്റോറുകളില്‍ വന്‍ തോതില്‍ കെട്ടിക്കിടക്കുമ്പോഴും അവ വീണ്ടും വാങ്ങിക്കൂട്ടുന്ന അവസ്ഥയുമുണ്ട്. സപൈ്ളകോ സ്റ്റോറുകളില്‍ സാധനങ്ങളത്തെിക്കുന്ന കരാറുകാരും സപൈ്ളകോ ഉദ്യോഗസ്ഥരും തമ്മിലെ ഒത്തുകളിയുടെ ഭാഗമായും ക്ഷാമം ഉണ്ടാക്കുന്നുണ്ട്
Next Story