Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2015 12:12 PM GMT Updated On
date_range 2015-11-21T17:42:14+05:30വെറ്റിലപ്പാറയില്‍ മട്ടി മണല്‍ ഖനനം തുടരുന്നു
text_fieldsകോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലും പരിസര പ്രദേശങ്ങളിലും അധികൃതരുടെ ഒത്താശയോടെ മട്ടി മണല്‍ ഖനനം തുടരുന്നു. മട്ടി മണല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതല്ളെന്ന് കണ്ടത്തെിയിട്ടുണ്ടെങ്കിലും പുഴ മണലിന്‍െറ ക്ഷാമവും വിലകൂടുതലുമാണ് സാധരണക്കാരെ മട്ടി മണല്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. പാറമടകള്‍ തെളിച്ചെടുകുന്നതിന്‍െറ ഭാഗമായി കല്ലും മണലും ചേര്‍ന്ന അടുക്കുകളായ ഭാഗമാണ് മണല്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. പൊളിച്ചെടുക്കുന്ന മട്ടിക്കല്ലുകള്‍ വലിയ മോട്ടോറുകളില്‍നിന്ന് അതിശക്തമായി വെള്ളം പമ്പ് ചെയ്ത് ചളി നീക്കം ചെയ്യുന്നതോടൊപ്പം മണല്‍ വേര്‍തിരിച്ചെടുക്കുന്നതാണ് രീതി. ഇത്തരത്തില്‍ മണലെടുക്കുന്നതിന് ചെറുകുന്നുകളും മലകളുമായ ഏക്കര്‍ കണക്കിന് സ്ഥലങ്ങളാണ് മാഫിയ സ്വന്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റവന്യൂ- പൊലീസ് അധികാരികള്‍ മാറിയതോെട മണ്ണെടുപ്പും മണല്‍ നിര്‍മാണവും തകൃതിയാവുകയായിരുന്നു. രാത്രിയും പകലും വിത്യാസമില്ലാതെ നിരവധി ലോഡ് മട്ടിമണ്ണ് കടത്തുന്നത്. പാറ ഖനനത്തിന് ലൈസന്‍സ് ഉണ്ടെന്നുകാണിച്ചാണ് മണ്ണ് കടത്തുന്നത്. പെരിയാര്‍വാലി കനാല്‍ റോഡുകളിലൂടെ അമിത ഭാരം വഹിച്ചുള്ള ടിപ്പര്‍ ലോറികളുടെ നിരന്തര യാത്ര റോഡിന്‍െറ തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്.
Next Story