Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2015 12:56 PM GMT Updated On
date_range 2015-11-19T18:26:07+05:30സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തില്‍ ക്രമക്കേട് ആരോപിച്ച് വിദ്യാര്‍ഥിയുടെ ഹരജി
text_fieldsകൊച്ചി: സി.ബി.എസ്.ഇ എറണാകുളം ജില്ലാ കലോത്സവ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ക്രമക്കേട് ആരോപിച്ച് ഹൈകോടതിയില്‍ ഹരജി. ഇതുസംബന്ധിച്ച് സി.ബി.എസ്.ഇ റീജനല്‍ ഓഫിസര്‍ അന്വേഷിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥി എ. മീനാക്ഷിയാണ് ഹരജി നല്‍കിയത്. പെരുമ്പാവൂരില്‍ നടന്ന ജില്ലാ കലോത്സവത്തില്‍ കുച്ചിപ്പുടി ഇനത്തിലെ മത്സരാര്‍ഥിയായിരുന്നു ഹരജിക്കാരി. ഒൗദ്യോഗികമായി മാര്‍ക്ക് വിലയിരുത്തി ഫലപ്രഖ്യാപനം നടത്തുന്നതിന് മുമ്പുതന്നെ ഫലം പുറത്തായത് വിധിനിര്‍ണയം പ്രഹസനമാക്കിയെന്ന് ഹരജിയില്‍ പറയുന്നു. മത്സരങ്ങള്‍ വിഡിയോയില്‍ റെക്കോഡ് ചെയ്യാത്തതിനാല്‍ പുന$പരിശോധനക്കുള്ള അവസരവും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ തൃശൂരില്‍ നടക്കുന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നും, മത്സരങ്ങള്‍ നിരീക്ഷിക്കാന്‍ സി.ബി.എസ്.ഇ റീജനല്‍ ഓഫിസില്‍നിന്ന് നിരീക്ഷകനെ നിയമിക്കണമെന്നുമാണ് ആവശ്യം.
Next Story