Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2015 4:45 PM IST Updated On
date_range 15 Nov 2015 4:45 PM ISTബസില്‍നിന്ന് തെറിച്ചുവീണ് രണ്ടുവിദ്യാര്‍ഥികള്‍ക്ക് പരിക്ക്
text_fieldsbookmark_border
വൈപ്പിന്‍: സ്വകാര്യ ബസില്‍നിന്ന് തെറിച്ചുവീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ചെറായി മൈലോത്ത് ആന്‍റണിയുടെ മകന്‍ ഡെന്നി (15), പള്ളിപ്പുറം മൂലത്തേറ സജീവന്‍െറ മകന്‍ കിരണ്‍ ബാലകൃഷ്ണന്‍ (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംസ്ഥാനപാതയിലെ ചെറായി എസ്.എം ഹൈസ്കൂളിന് തെക്കുഭാഗത്തുള്ള വളവില്‍ ശനിയാഴ്ച രാവിലെ 9.45നായിരുന്നു അപകടം. തലക്ക് സാരമായി പരിക്കേറ്റ ഡെന്നിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും കിരണിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒഴിവുദിനത്തില്‍ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫിസ് ഹാളില്‍ നടന്ന ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഇരുവരും. ഡെന്നി ചെറായി എസ്.എം. ഹൈസ്്കൂളിലും, കിരണ്‍ ചെറായി എസ്.എസ്.എ. യു.പി സ്കൂളിലെയും വിദ്യാര്‍ഥികളാണ്. മുനമ്പത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കൃഷ്ണകൃപ ബസാണ് അപകടം വിതച്ചത്. വേഗം കുറക്കാതെ വളവ് തിരിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ബസിന്‍െറ വാതില്‍ അടച്ചിട്ടുണ്ടായിരുന്നില്ലത്രേ. മുനമ്പം എസ്.ഐ ജി. അരുണിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. ബസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story