Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2015 4:45 PM IST Updated On
date_range 15 Nov 2015 4:45 PM ISTകുത്തിപ്പരിക്കേല്‍പിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍
text_fieldsbookmark_border
കൊച്ചി: കുത്തിപ്പരിക്കേല്‍പിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപം വിവേകാനന്ദ റോഡില്‍ പാലക്കാട് സ്വദേശി വിശ്വനാഥനെ കുത്തിപ്പരിക്കേല്‍പിച്ച് ഫോണും പണവും കവരാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ഉദയ കോളനിയില്‍ താമസിക്കുന്ന അനീഷ്, കരിത്തല കോളനിയില്‍ താമസിക്കുന്ന ദേവകുമാര്‍, അരൂര്‍ നിവാസി ആദില്‍ എന്നിവരാണ് പിടിയിലായത്. ബസ്സ്റ്റാന്‍ഡില്‍ രാത്രി വന്നിറങ്ങുന്ന യാത്രക്കാരെ പിന്തുടര്‍ന്ന് കവര്‍ച്ച നടത്തുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ മയക്കുമരുന്ന് കേസിലും ഉള്‍പ്പെട്ടവരാണ്. ഡെപ്യൂട്ടി കമീഷണര്‍ ഹരിശങ്കറിന്‍െറ നേതൃത്വത്തില്‍ എറണാകുളം അസി. കമീഷണര്‍ സുരേഷ്കുമാര്‍, സെന്‍ട്രല്‍ സി.ഐ രാജ്കുമാര്‍, എസ്.ഐ വിമല്‍, എ.എസ്.ഐ ജേക്കബ് മാണി, മോഹനന്‍, സി.പി.ഒമാരായ വിനോദ് കരീം, രാജേഷ്, സുരേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story