മസ്തിഷ്കമരണം സംഭവിച്ചയാളിന്െറ അവയവങ്ങള്‍ ദാനം ചെയ്യും
text_fieldsകൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ചയാളിന്െറ അവയവങ്ങള്‍ ദാനം ചെയ്യും. പുത്തന്‍വേലിക്കര പഞ്ഞിപ്പള്ള കൊന്തേശേരി ജയിംസ് ജോസഫിന്‍െറ (67) അവയവങ്ങളാണ് ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതിച്ചത്. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലിരുന്ന ജയിംസിന്‍െറ മസ്തിഷ്കമരണം ചൊവ്വാഴ്ച രാത്രി 10.30ന് സ്ഥിരീകരിച്ചു. അവയവങ്ങള്‍ ബുധനാഴ്ച ദാനം ചെയ്യും.
കഴിഞ്ഞ അഞ്ചിന് വോട്ട് ചെയ്യാന്‍ തോപ്പുംപടിയിലേക്ക് പോകുന്നതിനിടെ കൂനമ്മാവ് ചന്തകപ്പേളക്ക് സമീപം വൈകീട്ട് മൂന്നിന് കാറിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ജയിംസ് ചികിത്സയിലായിരുന്നു. ജയിംസിന്‍െറ ഭാര്യ ഗ്രേസിയും മക്കളായ ജോസി, സിജോ, ജിജോ എന്നിവരാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചത്.
തോപ്പുംപടിയില്‍നിന്ന് രണ്ടുവര്‍ഷം മുമ്പാണ് പുത്തന്‍വേലിക്കരയിലേക്ക് ജയിംസും കുടുംബവും താമസം മാറ്റിയത്. പറവൂര്‍ വലിയപല്ലംതുരുത്തില് ഹോട്ടല്‍ നടത്തുകയാണ് ജയിംസ്. ഇളയ മകന് ജിജോയും കുടുംബവുമാണ് കൂടെയുള്ളത്.