കൊച്ചി: ആദിവാസികളെ മുഖ്യധാരയിലത്തെിക്കാന്‍ കോടിക്കണക്കിന് രൂപ അനുവദിക്കുമ്പോഴും അത് അര്‍ഹതപ്പെടുന്നവര്‍ക്ക് കിട്ടാത്തതുകൊണ്ടാണ് പേരാവൂരില്‍ ആദിവാസി ബാലന്മാര് മാലിന്യം ഭക്ഷിക്കാന്‍ ഇടയാക്കിയെന്ന് ഹിന്ദു സാംബവര്‍ സമാജം. മാറിവരുന്ന സര്‍ക്കാറുകളും നിലവിലുള്ള ആദിവാസി മന്ത്രിയും സംഭവത്തില്‍ ഉത്തരവാദികളാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉടന്‍ നടപടിയുണ്ടാകണമെന്ന് സമാജം സംസ്ഥാന ജന. സെക്രട്ടറി സി.എസ്. രമേശ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കേരള ഹിന്ദു സാംബവര്‍ സമാജം സംസ്ഥാന ആസ്ഥാന ഫണ്ട് ധനശേഖരണസമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സി.സി. കുട്ടപ്പന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എ. രവീന്ദ്രന്, രക്ഷാധികാരി കെ.ആര്. കേളപ്പന്, വൈസ് പ്രസിഡന്റുമാരായ എല്‍.എന്‍. സുകുമാരന്‍, വി.ഐ. ജോഷി, സോമിനി പരമേശ്വരന്, ഡോ. എ.കെ. അപ്പുക്കുട്ടന്, എ.കെ. ഷാജിമാസ്റ്റര്‍, മോഹനന് കുഴൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ഖജാന്‍ജി കെ.ജി. സുകുമാരന്‍ നന്ദി പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2015 11:58 AM GMT Updated On
date_range 2015-11-05T17:28:33+05:30ആദിവാസി ബാലന്മാര് മാലിന്യം ഭക്ഷിച്ചതിന്െറ ഉത്തരവാദിത്തം സര്‍ക്കാറിന് –സാംബവര്‍ സമാജം
text_fieldsNext Story