കൊച്ചി: കോണ്‍ഗ്രസില്‍ ഗ്രൂപ്പിന്‍െറ ആളാകാതിരുന്നതാണ് തെരഞ്ഞെടുപ്പില്‍ തന്നെ അവഗണിക്കാന്‍ കാരണമെന്ന് മുന്‍ ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര. പ്രതിപക്ഷം പോലും പറയാത്ത ആരോപണങ്ങള്‍ കോണ്‍ഗ്രസിലെ ചിലര്‍ ഉന്നയിച്ചു.
പ്രതിപക്ഷം അല്ല, ഭരണപക്ഷമാണ് തനിക്ക് പ്രയാസം ഉണ്ടാക്കിയത്. എവിടെ ചെന്നാലും തന്‍െറ ഐഡന്റിറ്റി മഹാകവി ജി. ശങ്കരക്കുറുപ്പിന്‍െറ പേരക്കുട്ടി, പ്രഫ. അച്യുതന്‍െറ മകള്‍ എന്ന നിലയിലുമാണ്.
ഡെപ്യൂട്ടി മേയര്‍ പദവിയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു. എന്നിട്ടും പരിഗണിച്ചില്ളെന്ന് എല്ലാവര്ക്കും തോന്നുന്നുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും സത്യം കാണും. ഒരുരാഷ്ട്രീയക്കാരി അല്ലാതിരുന്നതിനാല്‍ തന്‍െറ ജോലി ജനങ്ങളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു. ഗ്രൂപ്പുകളിക്കാന്‍ നിന്നിട്ടില്ല.
അതുകൊണ്ട് ബജറ്റ് അവതരിപ്പിച്ച സന്ദര്‍ഭങ്ങളില്‍ പോലും വളരെ പ്രയാസം നേരിടേണ്ടിവന്നു. ബജറ്റ് അവതരണം നടക്കില്ളെന്ന ഘട്ടം വരെ എത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് നേരിട്ട് ഇടപെട്ടതിനത്തെുടര്‍ന്നാണ് ഇതിന് കഴിഞ്ഞത്.
വനിതാ മേയര്‍ സ്ഥാനത്തേക്ക് അഡ്വ. ലാലി വിന്‍സെന്റ്, മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍െറ മകള്‍ പത്മജ എന്നിവരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്. എന്നാല്‍, ഇവര്‍ രണ്ടുപേരും പിന്മാറിയ ഘട്ടം വന്നപ്പോഴും ആരും തന്നെ സമീപിച്ചില്ളെന്നും ഭദ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചുവര്‍ഷം മുമ്പ് രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ ‘പൊളിട്രിക്സ്’ അറിയില്ലായിരുന്നു. വിജയിച്ചുവരുമ്പോള്‍ ഐ ആണെങ്കിലും എ ആണെങ്കിലും കോണ്‍ഗ്രസ് ആണെന്നായിരുന്നു ധാരണ. ഡെപ്യൂട്ടി മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ഇതിനുപിന്നില്‍ ഒരു അട്ടിമറി ഉണ്ടായെന്നും സമവായം ഉണ്ടാക്കിയെന്നും അറിയുന്നത്. അതിനുപിന്നില്‍ നടന്ന നാടകങ്ങളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. കൊച്ചിയില്‍ ജി. ശങ്കരക്കുറുപ്പിന്‍െറ സ്മാരകം നിര്‍മിക്കാനുള്ള നീക്കം റവന്യൂമന്ത്രിയാണ് അട്ടിമറിച്ചത്. മുഖ്യമന്ത്രിക്ക് അത് വ്യക്തമായി അറിയാമെന്നും ഭദ്ര പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2015 11:17 AM GMT Updated On
date_range 2015-11-04T16:47:30+05:30ഗ്രൂപ്പുപോരിന് ഇരയായെന്ന് മുന്‍ ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര
text_fieldsNext Story