കലാശക്കൊട്ട് നാളെ: സ്ഥാനാര്‍ഥികള്‍ പ്രചാരണം ശക്തമാക്കി
text_fieldsമൂവാറ്റുപുഴ: കലാശക്കൊട്ടിന് ഒരുദിവസം മാത്രം ശേഷിച്ചിരിക്കെ സ്ഥാനാര്‍ഥികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പുള്ള അവധിദിനമായ ഞായറാഴ്ച വാശിയേറിയ പ്രചാരണമാണ് സ്വതന്ത്രരടക്കമുള്ള സ്ഥാനാര്‍ഥികള്‍ നടത്തിയത്.
രാവിലെ ഒമ്പതാകുമ്പോഴേക്കും ഗ്രാമഗ്രാമാന്തരങ്ങളില്‍ അടക്കം മൈക് കെട്ടിയ വാഹനങ്ങള്‍ പ്രചാരണത്തിനിറങ്ങിയിരുന്നു.
വോട്ട് അഭ്യര്‍ഥനക്ക് അകമ്പടിയായി പാരടി ഗാനങ്ങളുമായി വാഹനങ്ങള്‍ മത്സരിച്ച് രംഗത്തിറങ്ങിയതോടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് കൊഴുപ്പേകി. ഇതുവരെ സ്ഥാനാര്‍ഥികള്‍ ഒറ്റക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പവും എത്തി വോട്ടറെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്ന പ്രചാരണ പരിപാടികളാണ് നടന്നുവന്നിരുന്നത്. വോട്ട് ഉറപ്പിക്കാന്‍ കുടുംബ യോഗങ്ങളും സജീവമായിരുന്നു. എന്നാല്‍, ഇന്നലെയോടെ ചിത്രം മാറി.
മൈക് പ്രചാരണവും പാരഡി ഗാനങ്ങളുമായി അടിപൊളി പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടെ ഗ്രാമങ്ങളിലടക്കം തെരഞ്ഞെടുപ്പ് ഉത്സവ പ്രതീതിയിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. ഇനിയുള്ള രണ്ടുദിവസം കഴിഞ്ഞ് കലാശക്കൊട്ടോടെയാണ് ഇത് അവസാനിക്കുക.
മൂവാറ്റുപുഴ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിതി ഇതുതന്നെയായിരുന്നു. നഗരസഭ വിട്ട് പഞ്ചായത്തുകളില്‍ എത്തുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുമുണ്ട്. ബ്ളോക് -ജില്ലാ സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങളും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ സജീവമാണ്.
ഒഴിവുദിവസമായിരുന്ന ഇന്നലെ പ്രചാരണത്തിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒഴുക്കുമുണ്ടായി. സ്ഥാനാര്‍ഥികള്‍ക്കൊപ്പം മേളക്കൊഴുപ്പോടെ നിരവധിപേര്‍ അണിനിരന്ന് വോട്ടഭ്യര്‍ഥിക്കുന്നതും കാണാമായിരുന്നു.
പ്രചാരണപ്രവര്‍ത്തനങ്ങള്‍ കൊഴുപ്പിക്കാന്‍ ഓരോ സ്ഥാനാര്‍ഥിയും പാര്‍ട്ടികളും മുന്നിട്ടിറങ്ങിയതോടെ ഉത്സവ പ്രതീതിയായിരുന്നു ഇന്നലെ വാര്‍ഡുകളിലെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.