Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2015 11:07 AM GMT Updated On
date_range 2015-12-31T16:37:38+05:30റെയില്‍വേ മാലിന്യം അലക്ഷ്യമായി തള്ളുന്നത് നഗരസഭാ അധികൃതര്‍ തടഞ്ഞു
text_fieldsആലുവ: റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള മാലിന്യം അലക്ഷ്യമായി തള്ളുന്നത് നഗരസഭാ അധികൃതര്‍ തടഞ്ഞു. ബുധനാഴ്ച 11ഓടെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ മിന്നല്‍ പരിശോധനയിലാണ് റെയില്‍വേ തൊഴിലാളികള്‍ മാലിന്യം തള്ളുന്നത് കണ്ടത്തെി തടഞ്ഞത്. നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍െറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പെരിയാറിനോട് അടുത്തുനില്‍ക്കുന്ന ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള മാലിന്യം ഇത്രയും നാള്‍ ഓവുചാലിന് സമീപം തള്ളുകയായിരുന്നു. തുടര്‍ന്ന് ഓടകള്‍ അടഞ്ഞ് സ്ഥലത്ത് വെള്ളക്കെട്ട് പതിവായി. ഈ മാലിന്യം പിന്നീട് പെരിയാറ്റിലാണ് ഒഴുകിയത്തെുന്നത്. മാലിന്യം നദിയിലേക്ക് എത്തുന്ന ഓടക്ക് സമീപമാണ് ജലശുദ്ധീകരണ ശാലയുടെ കിണറുകള്‍. ആലുവ ടൗണിലെ മലിനജലം റെയിലിനുതാഴെയുള്ള കാനയിലൂടെയാണ് പോകുന്നത്. ഇത് ഇടിഞ്ഞതിനത്തെുടര്‍ന്ന് മലിനജലത്തിന്‍െറ നീക്കം തടസ്സപ്പെട്ടിരുന്നു. മഴപെയ്താല്‍ നഗരം എളുപ്പം മുങ്ങാനും കാരണമായിരുന്നു. ഈ കാന പുനര്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് നഗരസഭ നോട്ടീസ് നല്‍കി. നഗരസഭ നിര്‍ദേശിച്ചതിനത്തെുടര്‍ന്ന് കാന പുനര്‍ നിര്‍മിക്കുമെന്ന് റെയില്‍വേ അധികൃതര്‍ ഉറപ്പുനല്‍കി. ആരോഗ്യ വിഭാഗം സൂപ്രണ്ട് അസീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാലതി, ജെ.എച്ച്.ഐ ഷാനു, സ്ഥിരം സമിതി അധ്യക്ഷ ടിമ്മി ടീച്ചര്‍, കൗണ്‍സിലര്‍മാരായ സെബി വി. ബാസ്റ്റിന്‍, കെ.വി. സരള എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Next Story