Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറവന്യൂ ജില്ലാ സ്കൂള്‍...

റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം 28 മുതല്‍ കോതമംഗലത്ത്

text_fields
bookmark_border
കോതമംഗലം: 28ാമത് എറണാകുളം ജില്ലാ സ്കൂള്‍ കലോത്സവം 28 മുതല്‍ ജനുവരി ഒന്നുവരെ കോതമംഗലത്ത് നടക്കും. മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്‍റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡി സ്കൂള്‍, ഗവ. ടൗണ്‍ യു.പി സ്കൂള്‍, ഗവ. എല്‍. പി. ജി സ്കൂള്‍ കല ഓഡിറ്റോറിയം, നഗരസഭാ കമ്യൂണിറ്റി ഹാള്‍, ലയണ്‍സ് ക്ളബ് ഹാള്‍, ഹോളിഡേ ക്ളബ് എന്നിവിടങ്ങളിലായി 16 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. 14 ഉപജില്ലകളില്‍നിന്നായി 8000ഓളം പ്രതിഭകള്‍ മത്സരിക്കും. 28നാണ് രജിസ്ട്രഷന്‍. 29ന് രാവിലെ എട്ടിന് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ എം. കെ. ഷൈമോന്‍ പതാക ഉയര്‍ത്തും. വൈകുന്നേരം വിദ്യാര്‍ഥികളുടെ റാലിക്കുശേഷം ഒൗദ്യോഗിക ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും. ടി.യു. കുരുവിള എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രധാന വേദിയായ മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കാല്‍നാട്ട് നഗരസഭാ ചെയര്‍പേഴ്സണ്‍ മഞ്ജു സിജു നിര്‍വഹിച്ചു. ഡി.ഡി.എം കെ. ഷൈന്‍മോന്‍, ഡി.ഇ.ഒ ലീനാറാം, എ.ഇ.ഒ അനിത, വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story