Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.ടി.എം രഹസ്യ നമ്പര്‍...

എ.ടി.എം രഹസ്യ നമ്പര്‍ കൈക്കലാക്കി പണം തട്ടുന്നത് വ്യാപകമാകുന്നു

text_fields
bookmark_border
മൂവാറ്റുപുഴ: എ.ടി.എം രഹസ്യ നമ്പര്‍ കൈക്കലാക്കി അക്കൗണ്ടില്‍നിന്നും പണം തട്ടുന്നത് വ്യാപകമാകുന്നു. മൂവാറ്റുപുഴ മേഖലയിലെ വിവിധ ബാങ്കുകളുടെ എ.ടി.എമ്മില്‍നിന്നാണ് പണം തട്ടുന്നത്. ബാങ്കില്‍ നിന്നെന്ന വ്യാജ്യേന ഇടപാടുകാരെ ഫോണില്‍ ബന്ധപ്പെട്ട് എ.ടി.എമ്മിന്‍െറ രഹസ്യനമ്പര്‍ കൈക്കലാക്കിയ ശേഷം അവരുടെ അക്കൗണ്ടില്‍നിന്നും തുക പിന്‍വലിക്കുകയാണ് ചെയ്യുന്നത്. നിരവധി പേരുടെ പണം ഇങ്ങനെ തട്ടിയെടുത്തതായാണ് സൂചന. തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.പരാതികള്‍ വ്യാപകമായതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മൂവാറ്റുപുഴ ശാഖ മുന്നറിയിപ്പുമായി രംഗത്തത്തെി. ബാങ്കില്‍നിന്നും ടെലിഫോണിലൂടെ ആരുടെയും എ. ടി. എം രഹസ്യ നമ്പര്‍ ചോദിക്കാറില്ളെന്നും അങ്ങനെ ഏതെങ്കിലും ഫോണ്‍ കാളുകള്‍ വന്നാല്‍ വിവരങ്ങളൊന്നും കൈമാറരുതെന്നും ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ബാങ്ക് വിവരങ്ങള്‍ അന്വേഷിക്കുന്നത് ഫോണിലൂടെയല്ളെന്നും നേരിട്ടാണെന്നും ചീഫ് മാനേജര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story