Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2015 11:57 AM GMT Updated On
date_range 2015-12-09T17:27:20+05:30വൈന്‍ വിറ്റാല്‍ ജാമ്യമില്ലാ കുറ്റം
text_fieldsനെടുമ്പാശ്ശേരി: ക്രിസ്മസ് വേളയില്‍ ജില്ലയിലെ ചില ബേക്കറികളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും അനധികൃതമായി വൈനുകള്‍ വില്‍പന നടത്തുന്നതിനെതിരെ എക്സൈസ് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുമെന്ന് എക്സൈസ് അസി. കമീഷണര്‍ എ.എസ്. രഞ്ജിത് അറിയിച്ചു. ആല്‍ക്കഹോള്‍ അംശമുള്ള വൈനുകള്‍ ഉല്‍പാദിപ്പിക്കാനും വില്‍ക്കാനും പ്രത്യേകമായി ലൈസന്‍സ് എടുക്കേണ്ടതുണ്ട്. അതുപോലെ ആയുര്‍വേദ ഉല്‍പന്നങ്ങളുടെ വില്‍പന ശാലയില്‍ അനധികൃതമായി സിറപ്പുകള്‍ സൂക്ഷിക്കുന്നുണ്ടോയെന്നതും നിരീക്ഷിക്കും. ചില കുടുംബശ്രീ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് ക്രിസ്മസ് വേളയിലേക്കുവേണ്ടി ആല്‍ക്കഹോള്‍ കലര്‍ന്ന വൈന്‍ ഉല്‍പാദിപ്പിക്കുന്നതായി എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. മദ്യക്കടത്ത് തടയാന്‍ ദേശീയ പാതകളിലും മറ്റ് പ്രധാന പാതകളിലും വാഹന പരിശോധനകള്‍ കര്‍ക്കശമാക്കും. മൂടിക്കെട്ടി വരുന്ന വാഹനങ്ങളെല്ലാം ടര്‍പ്പായ അഴിച്ച് വിശദമായി വാഹനത്തില്‍ കയറി രഹസ്യ അറകളുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്. വ്യാജമദ്യ നിര്‍മാണത്തിനുള്‍പ്പെടെ അറസ്റ്റിലായവരുടെ ലിസ്റ്റെടുത്ത് ഇവര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുള്‍പ്പെടെ നിരീക്ഷിക്കുന്നുണ്ട്.
Next Story