Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റില്‍ എസ്.എഫ്.ഐ ...

കുസാറ്റില്‍ എസ്.എഫ്.ഐ നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു

text_fields
bookmark_border
കൊച്ചി: കൊച്ചി സര്‍വകലാശാലയില്‍ (കുസാറ്റ്) എസ്.എഫ്.ഐ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു. കഴിഞ്ഞ 26ന് ആരംഭിച്ച സത്യഗ്രഹത്തില്‍ പി. ജിതേഷ്, ഉദില്‍ കൃഷ്ണന്‍ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇവരുടെ നിരാഹാരം അവസാനിപ്പിച്ചു. അരുണ്‍ രാജ്, വി.വി. അരുണ്‍ എന്നിവര്‍ നിരാഹാരം ആരംഭിച്ചു. വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് പിന്‍വലിക്കുക, കാലാവധി തീരും മുമ്പ് ഗവേഷണ വിദ്യാര്‍ഥികളോട് ഹോസ്റ്റലില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള നിര്‍ദേശം പിന്‍വലിക്കുക, നിസ്സാര കാരണങ്ങള്‍ക്ക് ഭീമമായ തുക വിദ്യാര്‍ഥികളുടെ മേല്‍ അടിച്ചേല്‍പിക്കുന്ന നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നിരാഹാര സമരത്തിന് അഭിവാദ്യമറിയിച്ച് മുന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍ പോള്‍ സമരപന്തലിലത്തെി സംസാരിച്ചു. എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റ് ജി. ജിതേഷ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story