Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2015 12:04 PM GMT Updated On
date_range 2015-08-30T17:34:04+05:30കളമശ്ശേരി മണ്ഡലത്തില്‍ഉണര്‍വ് ടാലന്‍റ് മീറ്റ് ഒന്നിന്
text_fieldsകളമശ്ശേരി: ഉണര്‍വ് വിദ്യാഭ്യാസ പദ്ധതിയിലൂടെ കളമശ്ശേരി മണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിജയം നൂറുശതമാനമായി വര്‍ധിച്ചതായി മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്. മണ്ഡലത്തിലെ ഈ നേട്ടം ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടു. പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിച്ചു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 24 കോടി ചെലവഴിച്ചു. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന പല സ്കൂളുകളെയും കൂടുതല്‍ സഹായങ്ങള്‍ നല്‍കി ഉയര്‍ത്തിക്കൊണ്ടുവരും. സ്കൂള്‍ വിദ്യാഭ്യാസം കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രഫഷനല്‍ കോഴ്സുകളിലേക്ക് പ്രവേശനം ലക്ഷ്യമാക്കി സൗജന്യ എന്‍ട്രന്‍സ് പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി കളമശ്ശേരി മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ളസ് ടു തലങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്നതിന്‍െറ ഭാഗമായി നടപ്പാക്കിവരുന്ന ഉണര്‍വ് ടാലന്‍റ് മീറ്റ് -2015 സെപ്റ്റംബര്‍ ഒന്നിന് നടക്കും. മീറ്റില്‍ എല്ലാ വിഷയങ്ങളിലും എ പ്ളസ് , എ വണ്‍ നേടിയവരെ സമ്മാനങ്ങള്‍ നല്‍കി ആദരിക്കും. 400ഓളം വിദ്യാര്‍ഥികളെയാണ് ആദരിക്കുന്നത്. കുസാറ്റ് ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ടാലന്‍റ് മീറ്റ് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ അധ്യക്ഷത വഹിക്കും. ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് മുഖ്യാതിഥിയാകും. കുസാറ്റ് വി.സി ഡോ. ലത, കലക്ടര്‍ എം.ജി. രാജമാണിക്യം എന്നിവര്‍ പങ്കെടുക്കും. കായിക രംഗത്ത് കളമശ്ശേരി മണ്ഡലത്തില്‍ മികവ് പുലര്‍ത്തുന്ന കായികതാരങ്ങളെ ആദരിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story