Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2015 12:04 PM GMT Updated On
date_range 2015-08-30T17:34:03+05:30അങ്കമാലി നഗരസഭ ചെയര്‍മാന്‍െറ ‘അന്നദാന സ്വപ്ന പദ്ധതി’ വിവാദത്തില്‍
text_fieldsഅങ്കമാലി: നഗരസഭ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലിയുടെ ‘അന്നദാന സ്വപ്ന പദ്ധതി’യുടെ തുടക്കംതന്നെ വിവാദത്തില്‍. ഭിന്നശേഷിയുള്ളവര്‍ക്കും 60 കഴിഞ്ഞ വയോജനങ്ങള്‍ക്കും കാര്‍ണിവല്‍ ഗ്രൂപ്പാണ് നഗരസഭയുടെ സഹകരണത്തോടെ ഭക്ഷണം നല്‍കുന്നത്. ഉച്ചക്ക് പോഷകാഹാരവും വൈകുന്നേരം ചായയും ലഘുഭക്ഷണവും നല്‍കും. ഉച്ചക്കുശേഷം വിശ്രമിക്കുന്നതിനും കേന്ദ്രത്തില്‍ അനുവദിക്കും. നഗരസഭയുടെ പഴയ ആസ്ഥാനത്തെ വാഹന പാര്‍ക്കിങ് ഏരിയയിലാണ് അന്നദാനം നല്‍കാന്‍ ഹാള്‍ നിര്‍മിച്ചത്. കേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ ചൊല്ലിയാണ് ഇരുമുന്നണികളിലെയും ഭൂരിഭാഗം കൗണ്‍സിലര്‍മാരും സി.പി.എമ്മും എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുള്ളത്. അതേസമയം കൗണ്‍സിലില്‍ ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണയോടെയാണ് അന്നദാന പദ്ധതി ആരംഭിച്ചതെന്നും നിര്‍ദ്ദിഷ്ട സ്ഥലം കൗണ്‍സിലില്‍ ബോധ്യപ്പെടുത്തിയിരുന്നുവെന്നുമാണ് ചെയര്‍മാന്‍ പറയുന്നത്. കേന്ദ്രം നഗരസഭ വക സ്ഥലത്ത് പ്രവര്‍ത്തിക്കുന്നതുകൊണ്ട് നഗരസഭക്ക് നിലവിലോ ഭാവിയിലോ ഒരു ബുദ്ധിമുട്ടും വരാതിരിക്കാന്‍ പൂര്‍ണമായും ശ്രദ്ധിച്ചിട്ടുണ്ടെന്നും താല്‍ക്കാലികമായി പരിമിതമായ അനുമതി മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും ചെയര്‍മാന്‍ പറയുന്നു. പട്ടണത്തില്‍ അനേകം പേര്‍ വിശന്ന് വലയുന്ന അവസ്ഥ നേരിട്ട് മനസ്സിലാക്കാന്‍ ഇടയായതാണ് സ്പോണ്‍സര്‍ഷിപ്പില്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ചെയര്‍മാന്‍െറ വ്യക്തിപരമായ നേട്ടത്തിന് നഗരസഭ വക സ്ഥലം ദുരുപയോഗം ചെയ്യുന്നുവെന്നാണ് കൗണ്‍സിലര്‍മാരുടെയും, സി.പി.എമ്മിന്‍െറയും ആരോപണം. കൗണ്‍സിലില്‍ പ്രശ്നമുന്നയിച്ചപ്പോള്‍ അന്നദാനം നല്‍കുന്ന കേന്ദ്രം വെളിപ്പെടുത്തിയിരുന്നില്ളെന്നും നഗരസഭ വക സ്ഥലത്ത് നിന്ന് അടിയന്തരമായി കേന്ദ്രം പൊളിച്ച് മാറ്റണമെന്നും അവര്‍ പറയുന്നു. അതേസമയം, അധികൃതരുടെ ഉറപ്പില്‍ ലക്ഷങ്ങള്‍ ചെലവാക്കിയാണ് കാര്‍ണിവല്‍ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. രാഷ്ട്രീയവും വ്യക്തിപരവുമായ ചിലരുടെ വിരോധങ്ങളാണ് തങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തടയുന്നതെന്ന് കാര്‍ണിവല്‍ ഗ്രൂപ്പും പറയുന്നു. കൗണ്‍സിലര്‍മാരുടെയും സി.പി.എമ്മിന്‍െറയും എതിര്‍പ്പ് ശക്തിയായതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കകം പൊളിച്ചുമാറ്റേണ്ടി വരുമെന്നും സൂചനയുണ്ട്. സുതാര്യമല്ലാത്ത പല പ്രശ്നങ്ങളിലും സി.പി.എമ്മിന്‍െറ ഇംഗിതത്തിന് വഴങ്ങാത്തതാണ് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ജനതാദള്‍ അംഗമായിട്ടും ചെയര്‍മാനെതിരെ സി.പി.എം പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്ന് ജനതാദള്‍ പ്രവര്‍ത്തകരും ആരോപിക്കുന്നു. വിവാദം ചൂട് പിടിച്ചതോടെ തിങ്കളാഴ്ച ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന അന്നദാനം ശനിയാഴ്ച ആരംഭിച്ചു. ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി അഗതികള്‍ക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തു.
Next Story