Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2015 1:06 PM GMT Updated On
date_range 2015-08-15T18:36:49+05:30പൊതുസ്ഥലങ്ങളിലെ അതിക്രമം തടയാന്‍ ‘റെഡ് ബട്ടണ്‍’
text_fieldsആലുവ: പൊതുസ്ഥലങ്ങളിലെ സുരക്ഷ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ‘റെഡ് ബട്ടണ്‍’ പദ്ധതിയുമായി റൂറല്‍ പൊലീസ്. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഉടന്‍ പൊലീസിനെ അറിയിക്കാന്‍ ‘റെഡ് ബട്ടണ്‍ അലര്‍ട്ട് റോബോട്ടിക് സ്്്പെക്ട്രം’ യന്ത്രമാണ് വിവിധയിടങ്ങളില്‍ സ്ഥാപിക്കുന്നത്. ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച ആദ്യയന്ത്രം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ, റൂറല്‍ എസ്.പി ജി.എച്ച്. യതീഷ്ചന്ദ്ര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള സുരക്ഷ സംവിധാനം. പത്തടി ഉയരവും ഒരു ചതുരശ്രയടി വിസ്തീര്‍ണവുമുള്ള യന്ത്രത്തിന്‍െറ മധ്യഭാഗത്തായാണ് ‘ചുവപ്പ് ബട്ടണ്‍’. യന്ത്രത്തിന്‍െറ മുകളിലായി ചുവപ്പ്, പച്ച ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പച്ച വെളിച്ചം തെളിഞ്ഞാല്‍ യന്ത്രം പ്രവര്‍ത്തിക്കുന്നതാണെന്ന് സൂചിപ്പിക്കുന്നു. യന്ത്രം സ്ഥാപിച്ച തിരക്കേറിയ സ്ഥലത്ത് നിയമലംഘനങ്ങളോ അപകടങ്ങളോ സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങളോ ഉണ്ടായാല്‍ റെഡ് ബട്ടണില്‍ അമര്‍ത്തിയാല്‍ യന്ത്രം അതിന്‍െറ ‘വിശ്വരൂപം’ പുറത്തെടുക്കും. ചുവപ്പ് വെളിച്ചം തെളിയുന്നതിനോടൊപ്പം അതിന്‍െറ താഴെയുള്ള കാമറകള്‍ മിഴിതുറക്കും. യന്ത്രത്തിന്‍െറ ചുറ്റും 360 ഡിഗ്രിയില്‍ ചിത്രങ്ങളും വിഡിയോകളും കാമറയില്‍ പതിയും. രാത്രിയിലെ ചിത്രങ്ങള്‍ ലഭ്യമാക്കുന്ന കാമറയാണ് ഉപയോഗിക്കുന്നതെന്ന് സ്്്പെക്ട്രത്തിന്‍െറ ഉപജ്ഞാതാവ് പി.ആര്‍. മോഹന്‍ പറഞ്ഞു. സ്വിച്ചില്‍ അമര്‍ത്തുന്നവര്‍ക്ക് പൊലീസുമായി സംസാരിക്കന്‍ സംവിധാവും യന്ത്രത്തിലുണ്ട്. യന്ത്രത്തിന്‍െറ നിയന്ത്രണം റൂറല്‍ എസ്.പി ഓഫിസിലാണ്. എല്ലാ പൊലീസ് വാഹനത്തിലും റെഡ് ബട്ടന്‍െറ റിസീവര്‍ ബോക്സും സ്ഥാപിച്ചാല്‍ യന്ത്രം പൂര്‍ണതോതിലാകും. റെഡ് ബട്ടണ്‍ അമര്‍ന്നുകഴിഞ്ഞാല്‍ യന്ത്രം തന്നെ തൊട്ടടുത്ത പൊലീസ് വാഹനം സര്‍ച് ചെയ്ത് കണ്ടത്തെും. കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളും ശബ്ദങ്ങളും യന്ത്രം തന്നെ ഈ വാഹനത്തിലേക്ക് അയക്കും. ഏറെസമയം വൈകാതെ ജീപ്പിന് യന്ത്രത്തിനടുത്തത്തൊന്‍ കഴിയുകയും ചെയ്യും. ആലുവയില്‍ യന്ത്രം വിജയിച്ചാല്‍ മറ്റിടങ്ങളിലും പരീക്ഷിക്കാനാണ് തീരുമാനം.
Next Story