Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്റ്റാഫ് നഴ്സുമാരില്ല; ...

സ്റ്റാഫ് നഴ്സുമാരില്ല; കൊച്ചി മെഡിക്കല്‍ കോളജില്‍ സര്‍ജറി വാര്‍ഡ് അടച്ചു

text_fields
bookmark_border
കളമശ്ശേരി: സ്റ്റാഫ് നഴ്സുമാരില്ലാത്തതിന്‍െറ പേരില്‍ കൊച്ചി മെഡിക്കല്‍ കോളജില്‍ സര്‍ജറി വാര്‍ഡ് അധികൃതര്‍ അടച്ചു. വാര്‍ഡിലത്തെുന്ന രോഗികളെ പരിചരിക്കാന്‍ ആവശ്യത്തിന് നഴ്സുമാരില്ലാത്തതിന്‍െറ പേരിലാണ് അടച്ചത്. എന്നാല്‍, വാര്‍ഡില്‍ രോഗികള്‍ കുറവായതിനാലാണ് വാര്‍ഡ് അടച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. സര്‍ക്കാര്‍ ഏറ്റെടുത്ത മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരും ഇല്ളെന്ന പരാതി തുടക്കം മുതലേ ഉള്ളതാണ്. ഈ കുറവുകള്‍ പരിഹരിച്ചുവരുന്നത് ഹൗസ് സര്‍ജന്മാരെയും ബോണ്ട് നഴ്സുമാരെയും കൊണ്ടാണ്. ഇതിനിടെ 60 വയസ്സ് കഴിഞ്ഞ ഡോക്ടര്‍മാരോട് സേവനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്. ഒഴിവുള്ള തസ്തികയിലേക്ക് ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലായെന്ന ആരോപണവും ഉണ്ട്. ഈ കുറവുകള്‍ പരിഹരിച്ചില്ളെങ്കില്‍ മെഡിക്കല്‍ കൗണ്‍സിലിന്‍െറ അംഗീകാരം നഷ്ടമാകാനും വഴിവെക്കുമെന്നും പറയുന്നു. ഈ പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചിലെങ്കില്‍ മെഡിക്കല്‍ കോളജിന്‍െറ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്.
Show Full Article
TAGS:
Next Story