Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2015 10:26 AM GMT Updated On
date_range 2015-08-08T15:56:44+05:30വനിതകള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം; ജില്ലാതല ഉദ്ഘാടനം നടന്നു
text_fieldsകൊച്ചി: കേരള പൊലീസ് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വനിതകള്‍ക്കായി നടത്തുന്ന വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എറണാകുളം ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് പാരിഷ് ഹാളില്‍ എക്സൈസ് മന്ത്രി കെ. ബാബു നിര്‍വഹിച്ചു. എറണാകുളം എം.എല്‍.എ ഹൈബി ഈഡന് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫിസര്‍ എ.ഡി.ജി.പി ഡോ. ബി. സന്ധ്യ മുഖ്യപ്രഭാഷണം നടത്തി. കൊച്ചി റേഞ്ച് പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ എം.ആര്. അജിത്ത് കുമാര്‍, കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. ജെയിംസ്, ഡെപ്യൂട്ടി പൊലീസ് കമീഷണര്‍മാരായ ഹരിശങ്കര്‍, വി.എം. മുഹമ്മദ് റഫീക്ക്, ചലച്ചിത്ര സംവിധായകന് മേജര്‍ രവി, പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്. രാജശേഖര്‍, വുമണ്‍ സെല്‍ എസ്.പി എസ്. രാജേന്ദ്രന്, സെന്റ് തെരേസാസ് കോളജ് പ്രിന്‍സിപ്പല്‍ സജിമോള്‍ അഗസ്റ്റിന്, കുടുംബശ്രീ എറണാകുളം ജില്ലാ കോഓഡിനേറ്റര്‍ ടാനി തോമസ്, കള്‍ചറല്‍ അക്കാദമി ഫോര്‍ പീസ് ചെയര്‍പേഴ്സണ്‍ ബീന സെബാസ്റ്റ്യന്‍, കുടുംബശ്രീ, റെസിഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍, വിദ്യാര്‍ഥിനികള്‍, സ്റ്റുഡന്റ് പൊലീസ് കാഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഞ്ച് ദിവസമായി കൊച്ചി സിറ്റിയില്‍ നടന്നുവന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്ത കുടുംബശ്രീ, റെസിഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകരായ വനിതകളും ജനമൈത്രി പൊലീസ് സ്റ്റേഷനുകളിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ സ്വയം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രകടനം ഏറെ ശ്രദ്ധേയമായി. വരും ദിവസങ്ങളില്‍ മാസ്റ്റര്‍ ട്രെയ്നര്‍മാരായ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍, നിര്‍ഭയ, കുടുംബശ്രീ റെസിഡന്റ്സ് അസോസിയേഷന്, വിദ്യാര്‍ഥിനികള്‍ എന്നിവര്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും.
Next Story