Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2015 2:25 PM GMT Updated On
date_range 2015-08-07T19:55:32+05:30ആലുവ നഗരസഭ: സമ്പൂര്‍ണ നഗരവികസന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം
text_fieldsആലുവ: നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ നഗരവികസന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന് ചെയര്‍മാന്‍ എം.ടി. ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്രിട്ടീഷ് ഹൈകമീഷന്‍െറ സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. നഗരസഭയും ബ്രിട്ടണിലെ അറ്റ്കിന്‍സ് ഇന്‍റര്‍നാഷനല്‍ ലിമിറ്റഡും ചേര്‍ന്ന് തയാറാക്കിയ, 50 വര്‍ഷത്തെ വികസനം മുന്നില്‍കണ്ടുള്ള പദ്ധതി രൂപരേഖ ‘ഫ്രെയിം വര്‍ക്ക് ഫോര്‍ ഫ്യൂച്ചര്‍ ആലുവ’ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമീഷണര്‍ ഭരത് ജോഷിയില്‍നിന്ന് ഏറ്റുവാങ്ങും. തിങ്കളാഴ്ച രാവിലെ 11.30 ന് ആലുവ നഗരസഭ ഓഫിസ് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിക്കും. ‘ടു ഗ്രേറ്റ് ഡെസ്റ്റിനേഷന്‍സ്- വണ്‍ ഗ്രേറ്റ് കോസ്- ദി ജേര്‍ണി സോ ഫാര്‍’ പുസ്തകം മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് ഏറ്റുവാങ്ങും. മലിനജല ശുദ്ധീകരണ പ്ളാന്‍റ് പ്രഖ്യാപനവും നിര്‍മാണോദ്ഘാടനവും ഫെഡറല്‍ ബാങ്ക് സി.ഇ.ഒ ശ്യാം ശ്രീനിവാസന്‍ നിര്‍വഹിക്കും. മാര്‍ത്താണ്ഡവര്‍മ പാലം മുതല്‍ പുളിഞ്ചുവട് കവല വരെയുള്ള വികസനവും സൗന്ദര്യവത്കരണവും (ഗേറ്റ് വേ ടു മെട്രോ) കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് പ്രഖ്യാപിക്കും. മറ്റു വിവിധ പദ്ധതികള്‍ക്കും ചടങ്ങില്‍ തുടക്കമാകുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഫാസില്‍ ഹുസൈന്‍, സി. ഓമന, സെക്രട്ടറി ഇന്‍ ചാര്‍ജ് എം.എസ്. ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story