Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസുകാരെ...

പൊലീസുകാരെ ഭീഷണിപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍

text_fields
bookmark_border
കളമശ്ശേരി: മെഡിക്കല്‍ കോളജിലൂടെ അലക്ഷ്യമായി ബൈക്കോടിച്ചത് ചോദ്യംചെയ്ത പൊലീസുകാരെ ഭീഷണിപ്പെടുത്തിയ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ നൊച്ചിമ സ്വദേശികളായ അനീഷ് (36), ഷാജി പൗലോസ് (40), ഷോബ് തോമസ് (33) എന്നിവരെയാണ് കളമശ്ശേരി എസ്.ഐ പി.കെ. പരീതിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കില്‍ മൂന്നുപേരും ഒരുമിച്ച് കയറി അമിതവേഗത്തില്‍ ഓടിച്ചുപോയത് മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടയിലുണ്ടായിരുന്ന ടി.കെ. ബിനോയ് ചോദ്യംചെയ്തു. അതോടെ ബൈക്കില്‍നിന്ന് ഇറങ്ങിയ യുവാക്കള്‍ കൊലപ്പെടുത്തുമെന്ന തരത്തില്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Show Full Article
TAGS:
Next Story