Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാഞ്ഞങ്ങാട്​...

കാഞ്ഞങ്ങാട്​ ക്ഷേത്രങ്ങളിൽ കവർച്ച പെരുകുന്നു

text_fields
bookmark_border
കാഞ്ഞങ്ങാട്​ ക്ഷേത്രങ്ങളിൽ കവർച്ച പെരുകുന്നു
cancel

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ ഒരാഴ്​ചക്കിടെ അഞ്ചുതവണ ക്ഷേത്രത്തില്‍ കവര്‍ച്ച. മൂന്നിടങ്ങളിൽ ഒന്നും നഷ്​ടപ്പെട്ടില്ല. ചിത്താരി മല്ലികാർജുന ക്ഷേത്രത്തിൽനിന്ന്​ പഞ്ചലോഹ വിഗ്രഹവും പണവും കവർന്നിരുന്നു. കിഴക്കുംകരയിലെ ക്ഷേത്രത്തിൽനിന്നും ഭണ്ഡാരവും മോഷ്​ടാക്കൾ അപഹരിച്ചു. ചൊവ്വാഴ്​ച രാവിലെ കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂള്‍ റോഡിലെ പി സ്മാരകത്തിനടുത്തുള്ള രക്​തേശ്വരി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത നിലയില്‍ കാണ​പ്പെട്ടു​. ക്ഷേത്ര ഭാരവാഹികള്‍ ഭണ്ഡാരം തുറന്ന് പണം എടുത്തതിനാല്‍ കാര്യമായി ഒന്നും നഷ്​ടപ്പെട്ടില്ലത്രെ.

ഞായറാഴ്​ച  രാത്രി അലാമിപ്പള്ളിയിലെ തെരുവത്ത് അറയില്‍ ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരത്തി​​െൻറ ആദ്യ പൂട്ട് തകര്‍ത്തശേഷം രണ്ടാമത്തെ പൂട്ട് പൊളിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് മോഷ്​ടാവ് രക്ഷപ്പെടുകയായിരുന്നു.

ജൂലൈ 13ന് രാത്രി തന്നെ കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്​ഥാനത്ത് സമീപത്തുള്ള ഭണ്ഡാരവീട്ടിലും ഭണ്ഡാരം മോഷണം പോയിരുന്നു. 18ന് രാത്രി രാവണീശ്വരം കോതകുളങ്ങര ദേവസ്ഥാനത്തെ ഭണ്ഡാരവും തകര്‍ത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thefttemplekaserkode
News Summary - theft in Kanhangad temples
Next Story