വിദ്യാനഗര്‍: യുവാവിനെ തീകൊളുത്തി വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നീര്ച്ചാല് ബിര്‍മിനടുക്കയിലെ കാലിയ ബദറു എന്ന ബദറുദ്ദീനാണ് (29) അറസ്റ്റിലായത്.
ചെട്ടുംകുഴിയിലെ അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നടപടി. സംഭവത്തില്‍ ബദറുദ്ദീന്‍ പുറേമ തായലങ്ങാടി ഇസ്മായിൽ, സാബിത്ത്, ചെട്ടുംകുഴിയിലെ സി.കെ. ഇസ്മായില്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു.