മാലിന്യം ഒഴുകിപ്പരന്ന്​  തൃക്കരിപ്പൂർ മത്സ്യമാർക്കറ്റ്​ 

  • നവീകരണം നടപ്പായില്ല 

10:17 AM
28/10/2019
തൃക്കരിപ്പൂർ മത്സ്യമാർക്കറ്റിൽ ഓടയിലെ മാലിന്യം ഒഴുകിപ്പരന്ന നിലയിൽ

തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് മ​ത്സ്യ​മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം ഏ​ട്ടി​ലൊ​തു​ങ്ങി. മ​ഴ ക​ന​ത്ത​തോ​ടെ മാ​ലി​ന്യം മാ​ർ​ക്ക​റ്റി​ൽ ഒ​ഴു​കി പ​ര​ക്കു​ക​യാ​ണ്. ഓ​ട​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ് അ​തു​കൂ​ടി മ​ഴ​വെ​ള്ള​ത്തി​ൽ ചേ​ർ​ന്ന​തോ​ടെ പ്ര​ശ്നം ഗു​രു​ത​ര​മാ​യി​രി​ക്കു​ക​യാ​ണ്. മൂ​ക്കു​പൊ​ത്താ​തെ മാ​ർ​ക്ക​റ്റി​ൽ ക​യാ​റാ​നാ​വി​ല്ല. ഇ​തി​​െൻറ  പ​രി​സ​ര​ത്താ​ണ് തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യം വി​ൽ​ക്കു​ന്ന​ത്. 

മ​ത്സ്യ​മാ​ർ​ക്ക​റ്റ് ആ​ധു​നി​ക​വ​ത്​​ക​രി​ക്കു​മെ​ന്ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടു ബ​ജ​റ്റു​ക​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പ​നം  ന​ട​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും പ​ഴ​യ സ്ഥി​തി​യി​ൽ​നി​ന്ന് മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​തി​നി​ട​യി​ൽ ഫി​ഷ​റീ​സ് വ​കു​പ്പ് പ​ദ്ധ​തി​യി​ൽ മാ​ർ​ക്ക​റ്റ് ന​വീ​ക​രി​ക്കു​മെ​ന്ന അ​റി​യി​പ്പ്  വ​ന്നു. ഉ​ദ്യോ​ഗ​സ്ഥ​സം​ഘം വ​ന്നു​പോ​യ​തൊ​ഴി​ച്ചാ​ൽ മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം മാ​ത്ര​മു​ണ്ടാ​യി​ല്ല. മാ​ർ​ക്ക​റ്റ് ന​ട​ത്തി​പ്പ് ലേ​ല​ത്തി​ൽ ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സ്വ​കാ​ര്യ മ​ത്സ്യ സ്​​റ്റാ​ളു​ക​ളു​മാ​യി ക​ടു​ത്ത മ​ത്സ​രം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന രീ​തി​യി​ലു​ള്ള മ​ലി​നീ​ക​
ര​ണം.

Loading...
COMMENTS