തീരദേശ മേഖലയിൽ കടലേറ്റം രൂക്ഷം 

11:08 AM
21/10/2019
ക​ട​ലേ​റ്റം രൂ​ക്ഷ​മാ​യ ഉ​ദു​മ പ​ടി​ഞ്ഞാ​ർ തീ​ര​ദേ​ശ മേ​ഖ​ല

ഉ​ദു​മ: തു​ലാ​വ​ർ​ഷം ക​ന​ത്ത​തോ​ടെ വീ​ണ്ടും ക​ട​ലേ​റ്റം. കാ​പ്പി​ൽ, കൊ​പ്പ​ൽ, കൊ​വ്വ​ൽ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ വീ​ണ്ടും പ​രി​ഭ്രാ​ന്തി​യി​ലാ​യി. പ​ത്തു​വ​ർ​ഷ​മാ​യി ക​ട​ലാ​ക്ര​മ​ണം മൂ​ലം ജീ​വ​നും  സ്വ​ത്തി​നും ഭീ​ഷ​ണി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ  ജ​ന​ങ്ങ​ളു​ടെ ജീവിതം തീരാ ദു​രി​ത​ത്തിലാണ്​. ബ​ന്ധ​പ്പെ​ട്ട​വ​ർ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ത്ത​തി​ൽ തീ​ര​ദേ​ശ സം​ര​ക്ഷ​ണ വേ​ദി  പ്ര​തി​ഷേ​ധി​ച്ചു. ഭ​ര​ണ, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ സ്​​ഥ​ലം സ​ന്ദ​ർ​ശി​ച്ച് പോ​കു​ന്ന​ത​ല്ലാ​തെ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്നി​ല്ലെ​ന്ന് സ​മി​തി ആ​രോ​പി​ക്കു​ന്നു. 

സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നും  ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രെ നേ​രി​ട്ടു​ക​ണ്ട് പ​രാ​തി​യു​ടെ ഗൗ​ര​വം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​നും പ്ര​തി​ഷേ​ധ യോ​ഗം തീ​രു​മാ​നി​ച്ചു.  
ചെ​യ​ർ​മാ​ൻ അ​ശോ​ക​ൻ സി​ലോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ധ​ര​ൻ കാ​വു​ങ്കാ​ൽ, ര​മേ​ശ​ൻ കൊ​പ്പ​ൽ  എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രശ്​നത്തിന്​ ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ കൂടുതൽ പ്ര​ക്ഷോഭത്തിന്​ ഒരുങ്ങുകയാണ്​.

Loading...
COMMENTS