പടന്നക്കാട് മേൽപാലം: തെരുവ്​ വിളക്കുകൾക്കായി തൂണുകൾ സ്ഥാപിച്ചു തുടങ്ങി

  • സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മു​ള്ള പാ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണിത്​

11:52 AM
02/10/2019
പടന്നക്കാട് മേൽപാലത്തിന് മുകളിൽ വിളക്കുകൾക്കായി തൂണുകൾ സ്ഥാപിക്കുന്നു

നീ​ലേ​ശ്വ​രം: ഏ​ഴ് വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ട​ന്ന​ക്കാ​ട് റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് തെ​രു​വ് വി​ള​ക്കു​ക​ൾ​ക്കാ​യി തൂ​ണു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മു​ള്ള പാ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യ പ​ട​ന്ന​ക്കാ​ട് മേ​ൽ​പാ​ലം 2012ൽ ​അ​ന്ന​ത്തെ  പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞാ​ണ് ഉ​ദ്ഘാ​ട​നം​ചെ​യ്ത​ത്.

എ​ന്നാ​ൽ, തെ​രു​വു​വി​ള​ക്ക് സ്ഥാ​പി​ച്ചി​രു​ന്നി​ല്ല. പാ​ല​ത്തി​ന് മു​ക​ളി​ൽ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നാ​ൽ  വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ​ക്ക് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. വൈ​കി​യെ​ങ്കി​ലും പ​ട​ന്ന​ക്കാ​ടു​കാ​രു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ മേ​ൽ​പാ​ല​ത്തി​നു​ള്ള  തെ​രു​വു​വി​ള​ക്ക് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ന് ന​ട​പ​ടി ആ​രം​ഭി​ച്ച​തി​ൽ  വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ബ്​​ദു​ൽ റ​സാ​ഖ്​ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ചു.

Loading...
COMMENTS