Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightടെറസിൽ ‘ധവളവിപ്ലവം’;...

ടെറസിൽ ‘ധവളവിപ്ലവം’; ചൂടിന് കടിഞ്ഞാണിടാൻ പുതുവിദ്യ

text_fields
bookmark_border
ടെറസിൽ ‘ധവളവിപ്ലവം’; ചൂടിന്  കടിഞ്ഞാണിടാൻ പുതുവിദ്യ
cancel
camera_alt?????? ?????????????? ??????? ?????? ??????? ???? ???????????

പ​ട​ന്ന: നാ​ട് ക​ടു​ത്ത വേ​ന​ലി​ൽ ഉ​രു​കു​ക​യാ​ണ്. ക​ടു​ത്ത ഉ​ഷ്ണ​ത്തി​ൽ വി​യ​ർ​ത്ത് നാ​ടും ന​ഗ​ര​വും. പ​ക​ ലി​ലെ ക​ടു​ത്ത ചൂ​ട് രാ​ത്രി​യി​ലും കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ളി​ൽ ത​ങ്ങി​നി​ൽ​ക്കു​ക​യാ​ണ്. ഫാ​നി​ട്ട ാ​ലും അ​ടി​ച്ചു​വീ​ശു​ന്ന ചൂ​ടു​കാ​റ്റ് ഉ​റ​ക്കം അ​ക​റ്റു​ന്നു. പ​ല​രും എ.​സി​യെ ശ​ര​ണം പ്രാ​പി​ക്കു​ന്നു​ ണ്ടെ​ങ്കി​ലും ഉ​യ​ർ​ന്ന വി​ല​യും ക​റ​ൻ​റ്​ ബി​ല്ലും സാ​ധാ​ര​ണ​ക്കാ​ര​ന് താ​ങ്ങാ​നാ​വാ​ത്ത​താ​ണ്. എ​ന്നാ​ൽ, ഇ​തി​നി​ട​യി​ൽ ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഒ​രു നു​റു​ങ്ങു​വി​ദ്യ​ക്ക് നാ​ട്ടി​ൽ പ്ര​ചാ​രം കൂ​ടി​വ​രു​ന്നു. ടെ​റ​സി​ൽ വെ​ളു​ത്ത പെ​യി​ൻ​റ്​ അ​ടി​ക്കു​ക എ​ന്ന​താ​ണ് ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ണ്ടെ​ത്തി​യ എ​ളു​പ്പ​വി​ദ്യ.

വെ​ളു​ത്ത​നി​റം പ്ര​കാ​ശ​ത്തെ ആ​ഗി​ര​ണം ചെ​യ്യാ​തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു എ​ന്ന ശാ​സ്ത്ര ത​ത്ത്വ​മാ​ണ് ടെ​റ​സി​ൽ വെ​ളു​ത്ത പെ​യി​ൻ​റ് അ​ടി​ച്ചാ​ൽ ചൂ​ട് കു​റ​യാ​ൻ കാ​ര​ണം. വെ​ളു​ത്ത ചാ​യം പൂ​ശി​യ പ്ര​ത​ല​ത്തി​ൽ ന​ട്ടു​ച്ച​ക്കു​പോ​ലും ചെ​രി​പ്പി​ടാ​തെ നി​ൽ​ക്കാ​ൻ പ​റ്റും. കോ​ൺ​ക്രീ​റ്റ് ചൂ​ടാ​കാ​ത്ത​ത് മൂ​ലം ഫാ​നി​​െൻറ സ​ഹാ​യ​ത്താ​ൽ​ത​ന്നെ രാ​ത്രി​യി​ൽ കി​ട​ന്നു​റ​ങ്ങാ​ൻ ക​ഴി​യു​ന്നു. യൂ​ട്യൂ​ബി​ലെ വി​ഡി​യോ പ​രീ​ക്ഷി​ച്ച​വ​ർ​ക്ക് സം​ഗ​തി സ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​മാ​യ​താ​ടെ​യാ​ണ് ടെ​റ​സി​ലെ പെ​യി​ൻ​റ​ടി ഹി​റ്റാ​യ​ത്. പെ​യി​ൻ​റ​ടി​ച്ച​തോ​ടെ വീ​ട്ടി​ന​ക​ത്തെ ചൂ​ടി​ന് ന​ല്ല ആ​ശ്വാ​സ​മു​ണ്ടെ​ന്നാ​ണ് അ​നു​ഭ​വ​സ്ഥ​രു​ടെ സാ​ക്ഷ്യ​പ​ത്രം.

വൈ​റ്റ് സി​മ​ൻ​റാ​ണ് വെ​ളു​ത്ത ചാ​യം പൂ​ശാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ഞ്ച് കി​ലോ വൈ​റ്റ് സി​മ​ൻ​റി​ന് എ​ട്ട് ലി​റ്റ​ർ വെ​ള്ളം, അ​ര​ക്കി​ലോ ഫെ​വി​ക്കോ​ൾ എ​ന്ന​താ​ണ് അ​നു​പാ​തം. ഒ​രു ബെ​ഡ്റൂ​മി​ന് മു​ക​ളി​ൽ അ​ടി​ക്കാ​ൻ 10 കി​ലോ വൈ​റ്റ് സി​മ​ൻ​റാ​ണ് ആ​വ​ശ്യം. ക​ല​ക്കി​യ പെ​യി​ൻ​റ്​ ചെ​റി​യ ക​പ്പു​കൊ​ണ്ട് കോ​രി​യൊ​ഴി​ച്ച് ചൂ​ലു​പ​യോ​ഗി​ച്ചാ​ണ് അ​ടി​ക്കു​ന്ന​ത്. 500 രൂ​പ​കൊ​ണ്ട് ഒ​രു റൂ​മി​ലെ ചൂ​ടി​നെ പി​ടി​ച്ചു​നി​ർ​ത്താം. ടെ​റ​സ് മൊ​ത്ത​മ​ടി​ക്കാ​തെ കി​ട​പ്പു​മു​റി​ക്ക് മു​ക​ളി​ൽ മാ​ത്ര​മാ​ണ് പ​ല​രും പെ​യി​ൻ​റ​ടി​ക്കു​ന്ന​ത്.ടെ​റ​സി​ലെ ധ​വ​ള​വി​പ്ല​വം ഹി​റ്റാ​യ​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം ചെ​റു​വ​ത്തൂ​രി​നും പ​ട​ന്ന​ക്കു​മി​ട​യി​ൽ വൈ​റ്റ് സി​മ​ൻ​റ്​ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story