Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2019 4:15 AM GMT Updated On
date_range 2019-02-15T09:45:03+05:30വൃത്തിഹീനമായ രീതിയിൽ ഷവർമ വിൽപന നടത്തിയ കഫെ പൂട്ടിച്ചു
text_fieldsകാസർകോട്: വൃത്തിഹീനമായ രീതിയിൽ ഷവർമ തയാറാക്കി വിൽപന നടത്തിവന്ന കെ.എസ്.ആർ.ടി. സി ബസ്സ്റ്റാൻഡിനു സമീപത്തെ മലനാട് കഫെ ഫുഡ് സേഫ്റ്റി അധികൃതർ പൂട്ടിച്ചു. ജില്ല അസി. ഫുഡ് സേഫ്റ്റി കമീഷണറുടെ നിരോധന ഉത്തരവ് മാനിക്കാതെയും ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെയും പ്രവർത്തിച്ചതിനാണ് നടപടി. വൃത്തിഹീനമായ സാഹചര്യത്തിലാണ് കഫെ പ്രവർത്തിക്കുന്നതെന്ന് നേരേത്ത നടത്തിയ പരിശോധനയിൽ അധികൃതർ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് കഫെ അടച്ചുപൂട്ടാൻ രണ്ടുദിവസം മുമ്പ് നോട്ടിസും നൽകിയിരുന്നു. എന്നിട്ടും തുറന്നുപ്രവർത്തിച്ചതിനെ തുടർന്നാണ് ഫുഡ് സേഫ്റ്റി അസി. കമീഷണർ കെ.ജെ. ജോസഫ്, ഫുഡ് സേഫ്റ്റി ഒാഫിസർ അനീഷ് ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ കഫെ പൂട്ടി സീൽവെച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.45ഒാടെയാണ് അടച്ചുപൂട്ടിയത്.
Next Story