മക​െൻറ മരണാനന്തര ചടങ്ങുകൾക്കിടെ മാതാവ് മരിച്ചു

05:04 AM
27/07/2019
മകൻെറ മരണാനന്തര ചടങ്ങുകൾക്കിടെ മാതാവ് മരിച്ചു കാസർകോട്: മകൻെറ മരണാനന്തര ചടങ്ങുകൾ നടക്കുന്നിതിനിടെ മാതാവും മരിച്ചു. മധൂർ പട്ളയിലെ സി. മുഹമ്മദ് കുഞ്ഞി (71), മാതാവ് ബീഫാത്തിമ എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. മുഹമ്മദ് കുഞ്ഞിയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ വ്യാഴാഴ്ചയാണ് ബീഫാത്തിമയും മരിച്ചത്. മുഹമ്മദ് കുഞ്ഞി പട്ളയിലെ സജീവ കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: മറിയമ്മ. മക്കൾ: ബഷീർ, മുനീർ, നാസർ, അസീസ്, ജബ്ബാർ, മൈമുന, ഹസീന, സക്കീന. മരുമക്കൾ: ഷരീഫ, ഖൈറുന്നിസ, സക്കീന, മുഹ്സിന, ഷംസീറ, ഷരീഫ്, ഷംസുദ്ദീൻ, ഷരീഫ്. പരേതനായ ബീരാൻ മൊയ്തീൻെറ ഭാര്യയാണ് ബീഫാത്തിമ. മറ്റു മക്കൾ: നഫീസ, അബൂബക്കർ, അബ്ദുൽ ജലീൽ, അബ്ദുല്ല. മരുമക്കൾ: ഉമ്മാലിമ്മ, ബീഫാത്തിമ, മറിയുമ്മ, യൂസുഫ്.
Loading...
COMMENTS