ആശങ്കയുടെ നിമിഷങ്ങൾ...

06:14 AM
06/10/2018
കാസർകോട്: നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാഴാഴ്ച വൈകീട്ട് അരങ്ങേറിയത് പേടിപ്പെടുത്തുന്ന നിമിഷങ്ങൾ. വ്യാഴാഴ്ച ഉച്ചതിരിഞ്ഞപ്പോൾ തന്നെ പൂർണമായും ഇരുട്ട് മൂടിയ നിലയിലായിരുന്നു അന്തരീക്ഷം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​െൻറ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും കാലാവസ്ഥയിൽ പെെട്ടന്നുണ്ടായ മാറ്റം ജനങ്ങളെ ആശങ്കിയിലാക്കി. വൈകീട്ട് മൂേന്നാടെയാണ് ശക്തമായ മിന്നലും മഴയും തുടങ്ങി. പെെട്ടന്നാണ് ഭയാനക ശബ്ദത്തോടെ കാറ്റ് ആഞ്ഞുവീശിയത്. അതോടെ ബസ്സ്റ്റാൻഡിന് സമീപത്തുള്ള വ്യാപാര സമുച്ചയങ്ങളുടെയും മറ്റും മേൽക്കൂര തകർന്ന് റോഡിലും പരിസരങ്ങളിലുമായി പതിച്ചു. ബസ്സ്റ്റാൻഡിന് മുൻവശത്തെ ചേരൂർ കോംപ്ലക്സിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ പരിഭ്രാന്തരായി. സമീപത്തെ മറ്റൊരു കെട്ടിടത്തിലെ മേൽക്കൂരയിൽ സ്ഥാപിച്ച ടിൻ ഷീറ്റുകളും ഇരുമ്പു ദണ്ഡും ചെന്ന് പതിച്ച് സ്വകാര്യ മൊബൈൽ കമ്പനിയുടെ ടവർ തകർന്നതിനെത്തുടർന്ന് കെട്ടിടത്തിൽ മുകളിലായി സ്ഥാപിച്ച ഫൈബർ ഷീറ്റും പൂർണമായും നിലംപതിച്ചു. ഇൗ സമയത്ത് താഴെ ആരുമില്ലാഞ്ഞതിനാലാണ് ആളപായം ഒഴിവായത്. മേൽക്കൂരയിൽ സ്ഥാപിച്ച ഇരുമ്പ് ഷീറ്റുകളും മറ്റും റോഡിൽ അനേകം മീറ്ററുകളോളം ദൂരം ചിതറിത്തെറിച്ചു. മഴയെത്തുടർന്ന് നഗരത്തിലെ വൈദ്യുതി വിതരണവും മണിക്കൂറുകളോളം നിലച്ചു.
Loading...
COMMENTS