Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2018 5:20 AM GMT Updated On
date_range 2018-09-11T10:50:59+05:30കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ക്ക് അന്ത്യാഞ്ജലി
text_fieldsകാസര്‍കോട്: കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ക്ക് വിവിധമേഖലകളിലെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. പി. കരുണാകരന്‍ എം.പി, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ഉദുമ പഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദാലി, പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ് ടി. ഇന്ദിര, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. ഗൗരി, കെ.പി.സി.സി സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, ബി.ജെ.പി ജില്ല പ്രസിഡൻറ് എ. ശ്രീകാന്ത്, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എം.സി. ഖമറുദ്ദീന്‍, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍, എം.സി. ജോസ്, യു.ഡി.എഫ് ജില്ല കൺവീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി നിര്‍വാഹകസമിതി അംഗങ്ങളായ പി.എ. അഷറഫലി, ബാലകൃഷ്ണ വോര്‍കുടലു, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് സാജിദ് മൊവ്വല്‍, കെ.എസ്.യു ജില്ല പ്രസിഡൻറ് നോയല്‍ ടോം ജോസ് തുടങ്ങിയവര്‍ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനുവേണ്ടി ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി എ. ഗോവിന്ദന്‍ നായരും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കുവേണ്ടി പി.കെ. ചന്ദ്രശേഖരനും കെ. സുധാകരന് വേണ്ടി കടവങ്ങാനം കുഞ്ഞിക്കേളുനായരും പുഷ്പചക്രം അര്‍പ്പിച്ചു.
Next Story