Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2018 3:59 PM IST Updated On
date_range 13 Sept 2018 3:59 PM ISTചെറുമത്സ്യങ്ങൾക്കായി വലവിരിച്ച് വളം ലോബി
text_fieldsbookmark_border
ചെറുമത്സ്യങ്ങളെ ഇതരസംസ്ഥാനങ്ങളിലെ വളം നിർമാണ കമ്പനികളിലേക്ക് കടത്തുകയാണ് കാഞ്ഞങ്ങാട്: വളം നിര്‍മാണത്തിനായി ചെറുമത്സ്യങ്ങളെ പിടിച്ചുകടത്തുന്ന ലോബി കാഞ്ഞങ്ങാട് മേഖലയിൽ പിടിമുറുക്കുന്നതായി ആക്ഷേപം. മത്സ്യങ്ങളെയാണ‌് കൂട്ടത്തോടെ വലയിലാക്കി ഇതരസംസ്ഥാനങ്ങളിലെ വളം നിർമാണ കമ്പനികളിലേക്ക് കടത്തുകയാണ്. ചെറിയ കണ്ണികളുള്ള വലകളുപയോഗിച്ചാണ് ഇവരുടെ മീൻപിടിത്തം. ഇതേതുടർന്ന് ഇല്ലാതാകുന്നത് കോടികളുടെ മത്സ്യസമ്പത്താണ്. പരമ്പരാഗത വള്ളങ്ങളിലും യന്ത്രവത്കൃത ബോട്ടുകളിലും മീൻപിടിത്തത്തിന് ഇറങ്ങുന്നവർക്ക‌് ഇത‌് കനത്ത തിരിച്ചടിയാണ‌്. അർധരാത്രിയും പുലർച്ചയുമാണ് മത്സ്യങ്ങളെ പിടിക്കുന്നത്. ബോട്ടിലും വള്ളങ്ങളിലുമായി മത്സ്യത്തിനായി കടലിൽ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഇതോടെ പ്രതിസന്ധിയിലാകുന്നത്. ആഴ്ചകളോളം വലവിരിച്ചിട്ടും കടലിൽനിന്ന് വെറുംൈകയോടെ മടങ്ങേണ്ട അവസ്ഥയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങുന്ന ചെറുമീനുകളെയും ജീവജാലങ്ങളെയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തിരികെ കടലിൽതന്നെ വിടാറാണ് പതിവ്. എന്നാല്‍, മത്സ്യക്കടത്ത് ലോബി സജീവമായതോടെ കടലിൽനിന്നുള്ള മത്സ്യലഭ്യത കുറഞ്ഞുവെന്ന് അജാനൂരിലെ മത്സ്യത്തൊഴിലാളി രാകേഷ് പറയുന്നു. മാസങ്ങൾക്കുമുമ്പ് ചെറുമത്സ്യങ്ങള്‍ നിറച്ച യന്ത്രവത്കൃത ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെൻറ് വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു. ജൈവവളങ്ങളുടെ നിർമാണം, കോഴിത്തീറ്റ നിർമാണം എന്നിവക്കാണ് ചെറുമീനുകളെ പ്രധാനമായും പിടിക്കുന്നത്. കാഞ്ഞങ്ങാെട്ട തീരപ്രദേശങ്ങളിൽനിന്ന് ദിവസവും ടണ്‍കണക്കിന് മത്സ്യമാണ് കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വളം നിര്‍മാണ കേന്ദ്രങ്ങളിലേക്ക് കടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story