രാജധാനിക്ക്​ സ്​റ്റോപ്പ്​; റെയിൽവേ മന്ത്രിക്ക്​ ഗവർണർ കത്തയച്ചു

06:08 AM
11/09/2018
കാസർകോട്: രാജധാനിക്ക് കാസർകോട് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന് നൽകിയ നിവേദനത്തി​െൻറ അടിസ്ഥാനത്തിൽ ഗവർണർ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു. രാജധാനിക്ക് സ്റ്റോപ്പ് അനുവദിക്കാൻ അർഹമായ ഒരു ജില്ലയാണ് കാസർകോട്. 1.4 ദശലക്ഷം ജനങ്ങളുള്ള ജില്ലയാണിത്. കേന്ദ്രസ്ഥാപനങ്ങൾ ഏറെയുണ്ട്. കേന്ദ്ര സർവകലാശാല, സി.പി.സി.ആർ.െഎ, എച്ച്.എ.എൽ, കേന്ദ്രീയ വിദ്യാലയങ്ങൾ, നിരവധി സ്ഥാപനങ്ങൾ ജില്ലയിൽ ഉൾക്കൊള്ളുന്നുണ്ട്. ഉത്തരേന്ത്യയിൽനിന്നും ദക്ഷിണേന്ത്യയിൽനിന്നും നിരവധി ജീവനക്കാർ ജോലിചെയ്യുന്ന സ്ഥലം കൂടിയാണ് കാസർകോട്. ഇത്തരം സാഹചര്യത്തിൽ രാജധാനിപോലുള്ള ദീർഘദൂര ട്രെയിനുകൾക്ക് കാസർകോട് സ്റ്റോപ്പ് അനുവദിക്കണമെന്ന് ഗവർണർ കത്തിൽ പരാമർശിക്കുന്നു. താൻ ഇൗ കാര്യം വളരെ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും സ്റ്റോപ്പനുവദിക്കാൻ ഏതറ്റംവരെയും പോകുമെന്നും ഗവർണർ അറിയിച്ചതായി എം.എൽ.എ പറഞ്ഞു.
Loading...
COMMENTS