Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2020 11:39 PM GMT Updated On
date_range 2020-06-18T05:09:19+05:30കലക്ടറേറ്റ് ധർണ നാളെ
text_fieldsകാസർകോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കലക്‌ടറേറ്റ് പടിക്കൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ച രാവിലെ 10.30ന് ധർണ നടത്തും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ഓൺലൈൻ പഠനം മുഴുവൻ കുട്ടികൾക്കും (എല്ലാ മീഡിയത്തിലും ഭാഷാ വിഷയങ്ങളിലും) ലഭ്യമാക്കുക, അധ്യാപക-വിദ്യാർഥി അനുപാതം നിലവിലുള്ള രീതി (1:30, 1:35) നിലനിർത്തുക, പാഠപുസ്തകങ്ങൾ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പ്രതിനിധികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരത്തിൽ പങ്കെടുക്കണമെന്ന് സമിതി ചെയർമാൻ കെ.വി. വിജയൻ, കൺവീനർ ജിജി തോമസ് എന്നിവർ അറിയിച്ചു.
Next Story