Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2020 11:39 PM GMT Updated On
date_range 2020-06-18T05:09:19+05:30പടന്ന ഹൈസ്കൂൾ പരിസരത്തെ വെള്ളക്കെട്ടിന് പരിഹാരമില്ല
text_fieldsപടന്ന ഹൈസ്കൂൾ പരിസരത്തെ വെള്ളക്കെട്ടിന് പരിഹാരമില്ല പടന്ന: റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് വർഷങ്ങളായി എല്ലാ മഴക്കാലത്തും നാട്ടുകാർ സമരരംഗത്ത് ഇറങ്ങാറുണ്ടെങ്കിലും ഈ മഴക്കാലത്തും പടന്ന ഹൈസ്കൂൾ കെ.എസ്.ഇ.ബി ജങ്ഷനിലെ റോഡ് വെള്ളത്തിൽ മുങ്ങിതന്നെ. വർഷങ്ങളായി അനുഭവിക്കുന്ന ദുരിതം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും വേണ്ടത്ര ഗൗരവത്തിൽ എടുക്കാത്തതുകാരണമാണ് ഇതൊരു തീരാ ദുരിതമായി മാറിയത്. പടന്ന ഹൈസ്കൂൾ, കെ.എസ്.ഇ.ബി ഓഫിസ് എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാർഥികൾ അടക്കമുള്ളവർക്ക് കാൽനട പോലും അസാധ്യമാക്കും വിധമാണ് വെള്ളക്കെട്ട്. പ്രദേശത്തെ റോഡ് ഉയർത്തി ഓവുചാൽ നിർമിച്ചാൽ മാത്രമേ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ. വെള്ളക്കെട്ടിന് പരിഹാരം കണ്ട് റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ പഞ്ചായത്ത് ഓഫിസ് മാർച്ച് അടക്കമുള്ള സമരപരിപാടികളുമായി വെൽഫെയർ പാർട്ടി രംഗത്തിറങ്ങുമെന്ന് നേതാക്കളായ ടി.കെ. അഷ്റഫ്, ടി.എം.എ. ബഷീർ മാസ്റ്റർ, പി.സി. സമീർ എന്നിവർ പറഞ്ഞു. പടം pdn road water പടന്ന ഹൈസ്കൂൾ കെ.എസ്.ഇ.ബി ജങ്ഷൻ റോഡിലെ വെള്ളക്കെട്ട്
Next Story