Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2020 11:35 PM GMT Updated On
date_range 2020-06-16T05:05:00+05:30അധ്യാപക ഒഴിവ്
text_fieldsകാസർകോട്: കാസര്‍കോട് ഗവ. കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ 22ന് രാവിലെ 10ന് കോളജ് ഓഫിസില്‍. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04994 256027. ക്ഷേമനിധി കുടിശ്ശിക സെപ്റ്റംബര്‍ 30വരെ അടക്കാം കാസർകോട്: കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി ക്ഷേമനിധി കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് പലിശയും പിഴപ്പലിശയും ചേര്‍ത്ത് അടച്ചുതീര്‍ക്കുന്നതിന് സെപ്റ്റംബര്‍ 30വരെ സമയം അനുവദിച്ചു. കാലാവധി നീട്ടി കാസർകോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് എല്ലാത്തരം കുടിശ്ശികകളും ഒമ്പത് ശതമാനം പലിശ ഉള്‍പ്പെടെ അടക്കുന്നതിനുള്ള കാലാവധി ജൂലൈ 31വരെ നീട്ടി. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷിക്കാം കാസർകോട്: പട്ടികജാതി വികസന വകുപ്പിൻെറ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ബങ്കളത്തുള്ള ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്കും കാഞ്ഞങ്ങാട് നഗരസഭക്കുകീഴില്‍ ചെമ്മട്ടംവയലിലുള്ള പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്കും ഈ അധ്യയനവര്‍ഷം അന്തേവാസികളായി പ്രവേശിക്കുന്നതിന് അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് പ്രീമെട്രിക് ഹോസ്റ്റലുകളിലുമായി 10 വീതം സീറ്റുകളാണ് ഒഴിവുള്ളത്. മൊത്തം സീറ്റിൻെറ 10 ശതമാനം പട്ടികജാതി/പട്ടികവര്‍ഗക്കാരല്ലാത്തവര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന അന്തേവാസികള്‍ക്ക് സൗജന്യമായി ഭക്ഷണം, യൂനിഫോം, രാത്രി വസ്ത്രം, ബാഗ്, ചെരിപ്പ്, നോട്ട്ബുക്ക് എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കും. അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റിൻെറ പകര്‍പ്പ്, ഇപ്പോള്‍ പഠിക്കുന്ന സ്ഥാപന മേധാവിയില്‍നിന്നുള്ള സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ്, മുന്‍വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം ജൂണ്‍ 25നകം കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറത്തിൻെറ മാതൃക കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ലഭിക്കും.
Next Story