Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2020 5:03 AM IST Updated On
date_range 16 Jun 2020 5:03 AM ISTഅനുസ്മരിച്ചു
text_fieldsbookmark_border
കാസർകോട്: ലോക്താന്ത്രിക് ജനതാദൾ മുൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറും പാർലമൻെററി ബോർഡ് ചെയർമാനുമായിരുന്ന പി. കോരൻ മാസ്റ്ററുടെ രണ്ടാം ചരമ ദിനം ആചരിച്ചു. ഗ്രന്ഥശാല സംഘത്തിൻെറ ജില്ല സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച കോരൻ മാസ്റ്റർ നാടുനീളെ ഗ്രന്ഥശാലകൾ സ്ഥാപിച്ച് സാംസ്കാരിക ഉന്നമനത്തിനും നേതൃത്വം നൽകി. കോരൻ മാസ്റ്ററുടെ കറപുരളാത്ത വ്യക്തിത്വം പുതുതലമുറക്ക് പ്രചോദനമാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു. എൽ.ജെ.ഡി ജില്ല വൈസ് പ്രസിഡൻറ് സിദ്ദീഖ് അലി മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. ഡോ. ദാമു, സിദ്ദീഖ് റഹ്‌മാൻ, ബാലകൃഷ്ണ ഷെട്ടി, അഡ്വ. ഹസൈനാർ, റാഷിദ് മൊഗ്രാൽ, മധുകർ, ഫവാസ് ഇബ്രാഹിം, കൃഷ്ണൻ, ബി.എൽ. മുഹമ്മദലി, കെ. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. അഹമ്മദലി കുമ്പള സ്വാഗതവും ബാബു അണങ്കൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story