Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2020 5:03 AM IST Updated On
date_range 16 Jun 2020 5:03 AM ISTപ്രവാസികൾക്ക് നീതി; മുസ്ലിം ലീഗ് ധർണ നടത്തി
text_fieldsbookmark_border
കാസർകോട്: പ്രവാസികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഒാഫിസിനു മുന്നിൽ ധർണ നടത്തി. ജില്ല യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.ഡി. കബീർ തെക്കിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കെ.ബി.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദലി, ഹമീദ് മാങ്ങാട്, കാപ്പിൽ മുഹമ്മദ് പാഷ, ഹാഷിം പടിഞ്ഞാർ എന്നിവർ സംസാരിച്ചു. കരീം നാലാം വാതുക്കൽ, ഖാദർ ഖാതീം, എ.എം. ഇബ്രാഹിം, സത്താർ മുക്കുന്നോത്ത്, പാറയിൽ അബൂബക്കർ, എരോൽ മുഹമ്മദ് കുഞ്ഞി, സൈനബ അബൂബക്കർ, നഫീസ പാക്യാര, ഹാരിസ് അങ്കക്കളരി, ഹാബിദ് മാങ്ങാട്, റഷീദ് കപ്പണക്കാൽ, ബഷീർ പാക്യാര, ഹാരിസ് പടിഞ്ഞാർ, ഷെരീഫ് മാങ്ങാട്, അനീസ്, സലാം ആലൂർ, ഹമീദ് മലാംകുന്ന്, സലാം അങ്കക്കളരി എന്നിവർ ധർണക്ക് നേതൃത്വം നൽകി. മധൂർ: മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഒാഫിസിനു മുന്നിൽ പ്രതിഷേധം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. മണ്ഡലം സെകട്ടറി ടി.എം. ഇഖ്ബാൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഹിദായത്ത് നഗർ ട്രഷറർ യു. ബഷീർ, പഞ്ചായത്ത് ഭാരവാഹികളായ യു. സഹദ് ഹാജി, മജീദ് പട്ള, ഹബീബ് ചെട്ടുംകുഴി, ഹാരിസ് പട്ള, മജീദ് പടിഞ്ഞാർ, പ്രവാസി ലീഗ് ജില്ല സെക്രട്ടറി അബ്ദുൽ സലാം ഹാജി, പി.എം.എ. ഖാദർ എസ്.പി നഗർ, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കലന്തർ ശാഫി, ഇബ്രാഹിം കരിമ്പള, അബ്ദുൽ റഹ്മാൻ കൊല്ലമ്പാടി, സി.എച്ച്. അബ്ദുല്ലക്കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു. കോളിയടുക്കം: ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ല ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് മുസ്തഫ മച്ചിനടുക്കം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കല്ലട്ര അബ്ദുൽ കാദർ, സി.എൽ. റഷീദ് ഹാജി, ജില്ല മുസ്ലിം യൂത്ത് ലീഗ് ജന. സെക്രട്ടറി ടി.ഡി. കബീർ, അഹമ്മദ് ഹാജി കോളിയടുക്കം, ദലിത് ലീഗ് ജില്ല ജന. സെക്രട്ടറി കലാഭവൻ രാജ്്, ഖത്തർ കെ.എം.സി.സി നേതാവ് മജീദ് ചെമ്പിരിക്ക, ശംസുദ്ദീൻ തെക്കിൽ തുടങ്ങിയവർ സംബന്ധിച്ചു. മുളിയാർ: മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ലീഗ് ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഖാലിദ് ബെള്ളിപ്പാടി, എം.കെ. അബ്ദുൽ റഹിമാൻ ഹാജി, ബി.എം. അഷ്‌റഫ്, മൻസൂർ മല്ലത്ത്, ഖാദർ ആലൂർ, മാർക്ക് മുഹമ്മദ് മല്ലം, ഷഫീഖ് മൈക്കുഴി, അഷ്‌റഫ് ബോവിക്കാനം, ബി.കെ. ഹംസ, കെ. മുഹമ്മദ് കുഞ്ഞി, ഷെരീഫ് മല്ലത്ത്, ജനപ്രതിനിധികളായ നബീസ മുഹമ്മദ് കുഞ്ഞി, ജസീല അസ്ലം, അനീസ മൻസൂർ മല്ലത്ത്, നസീമ അഷ്റഫ് എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. muslim league koliyadikkam ചെമ്മനാട് പഞ്ചായത്ത് ഓഫിസിനുമുന്നിൽ നടന്ന മുസ്ലിം ലീഗ് പ്രതിഷേധ സംഗമം കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്യുന്നു pravasi league മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ധർണ യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ഡി. കബീർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story