Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2020 5:03 AM IST Updated On
date_range 16 Jun 2020 5:03 AM ISTെഗസ്റ്റ് െലക്ചറര്‍ അഭിമുഖം
text_fieldsbookmark_border
കാസർകോട്: ഉദുമ ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ െഗസ്റ്റ് െലക്ചററെ നിയമിക്കുന്നതിനുള്ള അഭിമുഖം 17ന് നടക്കും. മലയാളം െഗസ്റ്റ് ലെക്ചറര്‍ അഭിമുഖം രാവിലെ പത്തിനും ഹിന്ദി െഗസ്റ്റ് ലെക്ചറര്‍ ഉച്ച 12നും പൊളിറ്റിക്കല്‍ സയന്‍സ് െഗസ്റ്റ് ലെക്ചറര്‍ അഭിമുഖം ഉച്ച രണ്ടിനും നടക്കും. ഉദ്യോഗാർഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ െഗസ്റ്റ് പാനല്‍ രജിസ്‌ട്രേഷന്‍ നമ്പറും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം ഗവ. ആര്‍ട്‌സ് സയന്‍സ് കോളജ് ഓഫിസില്‍ അഭിമുഖത്തിന് ഹാജരാകണം. അപേക്ഷ ക്ഷണിച്ചു കാസർകോട്: കാസര്‍കോട് നഗരസഭ 2020--21 വാര്‍ഷിക പദ്ധതിയിലെ നടീല്‍ വസ്തുക്കള്‍ വിതരണം, വീട്ടുവളപ്പില്‍ മുട്ടക്കോഴി വളര്‍ത്തല്‍, മത്സ്യകൃഷി എന്നീ പദ്ധതികളുടെ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 20നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.kasaragodmunicipality.in എന്ന വെബ് സൈറ്റില്‍നിന്നോ നഗരസഭ കാര്യാലയത്തില്‍ നിന്നോ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story