Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2020 5:03 AM IST Updated On
date_range 16 Jun 2020 5:03 AM IST'കനിവ് 108' ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് മാറ്റി
text_fieldsbookmark_border
'കനിവ് 108' ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് മാറ്റി നീലേശ്വരം: ജില്ലയിലെ 'കനിവ് 108' ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് മാറ്റി. തിങ്കളാഴ്ച ജില്ല ലേബർ ഓഫിസർ എം. കേശവനുമായി ആംബുലൻസ് ഡ്രൈവേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഭാരവാഹികൾ നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് മാറ്റിയത്. ആംബുലൻസ് സർവിസ് നടത്തുന്ന കമ്പനി 17ന് ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് ലേബർ ഓഫിസർക്ക് ഉറപ്പുനൽകിയതായി യൂനിയൻ ഭാരവാഹികൾ അറിയിച്ചു. നൽകിയ ഉറപ്പിൽനിന്ന് കമ്പനി പിന്മാറിയാൽ നിയമ നടപടിയെടുക്കുമെന്ന് ലേബർ ഓഫിസർ അറിയിച്ചു. ജില്ല പ്രസിഡൻറ് ടി.കെ. ഉദയകുമാർ, ഭാരവാഹികളായ രജീഷ് മടിക്കൈ, ജ്യോതിഷ്കള്ളാർ, ജോമോൻ, ജോഷി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ശമ്പളം തരുന്നതിൽനിന്ന് കമ്പനി പിന്മാറിയാൽ 18 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യൂനിയൻ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story