Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രവാസി പ്രശ്​നം:...

പ്രവാസി പ്രശ്​നം: രാജ​്​മോഹൻ ഉണ്ണിത്താ​െൻറ ഉപവാസം നാളെ രാവിലെ ഏഴിന്​

text_fields
bookmark_border
പ്രവാസി പ്രശ്നം: രാജ്മോഹൻ ഉണ്ണിത്താൻെറ ഉപവാസം നാളെ രാവിലെ ഏഴിന് പ്രവാസി പ്രശ്നം: രാജ്മോഹൻ ഉണ്ണിത്താൻെറ ഉപവാസം നാളെ രാവിലെ ഏഴിന് കാസർകോട്: പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് 17ന് രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവെര കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ഉപവാസം നടത്തുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവാസികളെ വഞ്ചിച്ചിരിക്കുകയാണ്. മാർച്ച് 12ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പ്രവാസികളെയെല്ലാം കേരളത്തിലെത്തിക്കുമെന്നാണ്. ഇപ്പോൾ പറയുന്നത് ഇവിടെ വരണമെങ്കിൽ കോവിഡ് നെഗറ്റിവാണെന്ന സർട്ടിഫിക്കറ്റ് വേണമെന്നാണ്. പ്രവാസികൾ ഇങ്ങോട്ട് വേരണ്ട എന്ന നിലപാടാണ് സർക്കാർ എടുത്തിരിക്കുന്നത്. ഒരു ചാർേട്ടഡ് വിമാനംപോലും സർക്കാർ ചെലവിൽ ഏർപ്പെടുത്തിയിട്ടില്ല. എല്ലാം പ്രവാസി സംഘടനകളുെട നേതൃത്വത്തിലാണ്. വന്ദേ ഭാരത് മിഷൻ ഏർപ്പെടുത്തിയതിനെക്കാൾ വിമാനങ്ങൾ പ്രവാസി സംഘടനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2.75 ലക്ഷം മലയാളികൾക്ക് ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഒാരോ കെട്ടിടത്തിൻെറയും നമ്പർ ഇട്ട് നൽകിയിട്ടുണ്ട്. എന്നാൽ, ഇവിടെ സൗകര്യമിെല്ലന്നാണ് ഇപ്പോൾ പറയുന്നത്. കോടതിയിൽ റിപ്പോർട്ട് നൽകുേമ്പാൾ ഇത്രയുംപേർ മടങ്ങിവരിെല്ലന്നാണ് സർക്കാർ പ്രതീക്ഷിച്ചതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story