Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2020 5:03 AM IST Updated On
date_range 16 Jun 2020 5:03 AM ISTമെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsbookmark_border
മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു പെരിയ: പെരിയ ഡോ. അംബേദ്കർ എജുക്കേഷനൽ ആൻഡ് കൾചറൽ ട്രസ്റ്റ് ചെയർമാൻ മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ ഡോ. അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളജ്, ഡോ. അംബേദ്കർ കോളജ് ഓഫ് എജുക്കേഷൻ, അംബേദ്കർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ അധ്യാപകരും ജീവനക്കാരും അനുശോചിച്ചു. പുതിയ പി.ജി, ഡിഗ്രി കോഴ്സുകൾ ആരംഭിക്കാനും കോളജുകളിലെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താനും മെട്രോ മുഹമ്മദ് ഹാജി നടത്തിയ ഇടപെടലുകൾ വലുതായിരുന്നു. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും പുതിയ കെട്ടിടങ്ങൾ നിർമിച്ച് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ നഷ്ടമാണ് നിര്യാണത്തിലൂടെ സംഭവിച്ചതെന്നും യോഗം അനുസ്മരിച്ചു. പ്രിൻസിപ്പൽ ഡോ. സി. ബാലൻ അധ്യക്ഷത വഹിച്ചു. പി.ആർ.ഒ സ്കൂൾ പ്രിൻസിപ്പൽ പി.സി. ചന്ദ്രമോഹനൻ, ഭാസ്കരൻ മാസ്റ്റർ, കെ. അനിത എന്നിവർ സംസാരിച്ചു. മെട്രോ മുഹമ്മദ് ഹാജിയുടെ മകൻ മുജീബ്, മരുമകൻ ഫസലുറഹ്മാൻ, മുഹമ്മദലി എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story