Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2020 5:03 AM IST Updated On
date_range 16 Jun 2020 5:03 AM ISTമെട്രോ മുഹമ്മദ് ഹാജിയെ അനുസ്മരിച്ചു
text_fieldsbookmark_border
മെട്രോ മുഹമ്മദ് ഹാജിയെ അനുസ്മരിച്ചു ഉദുമ: മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നായകനെയാണ് നഷ്ടമായതെന്നും വിയോഗം മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്ന് ലീഗ് ദേശീയ കൗൺസിലർ എ. ഹമീദ് ഹാജി പറഞ്ഞു. പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ അനുശോചന യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് ഹനീഫ കുന്നിൽ അധ്യക്ഷത വഹിച്ചു. പ്രാർഥനക്ക് റിയാസ് റഹ്മാനി നേതൃത്വം നൽകി. ഡി.സി.സി നിർവാഹക സമിതി അംഗം സത്യൻ പൂച്ചക്കാട്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് കെ.ഇ.എ. ബക്കർ, യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ സുകുമാരൻ പൂച്ചക്കാട്, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ് കെ.എ. അബ്ദുല്ല ഹാജി, സംസ്ഥാന കൗൺസിലർ പി.എ. അബൂബക്കർ ഹാജി, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, എം.ബി. ഷാനവാസ്, ഹാരിസ് തൊട്ടി, സോളാർ കുഞ്ഞഹമ്മദ് ഹാജി, ബഷീർ പൂച്ചക്കാട്, ഹനീഫ മഠം, എം.ജി. മുഹമ്മദ് ഹാജി, ഷെമീം ബേക്കൽ, അഷറഫ് പൂച്ചക്കാട്, അബ്ബാസ് തെക്കുപുറം, എ.എം. അബ്ദുൽ ഖാദർ, നാസർ ചേറ്റുകുണ്ട്, നജീബ് മാഹിൻ പൂച്ചക്കാട്, ഹാരിസ് മസ്തിഗുഡ, മാളികയിൽ കുഞ്ഞബ്ദുല്ല, അബ്ദുൽ റഹ്മാൻ തൊട്ടി, ദാബൂദ് പള്ളിപ്പുഴ, സിറാജ് മഠം എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ സ്വാഗതവും കെ.എം. അബ്ദുൽറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു. കാർഷിക ചലഞ്ചിന് തുടക്കം ഉദുമ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തരിശുഭൂമി കൃഷിക്ക് ഉപയോഗപ്പെടുത്താനുള്ള സുഭിക്ഷ കേരളം 'കാർഷിക ചലഞ്ച് കേരള' കെ.എസ്.ടി.എ ബേക്കൽ ഉപജില്ല കമ്മിറ്റി ഏറ്റെടുത്തു. കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ല ട്രഷറർ പി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. ദിലീപ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം കെ. ഹരിദാസ്, ജില്ല എക്സി. അംഗം കെ. ശ്രീധരൻ, രാഘവൻ വെളുത്തോളി എന്നിവർ സംസാരിച്ചു. സബ് ജില്ല സെക്രട്ടറി എം. രമേശൻ സ്വാഗതവും ജോ. സെക്രട്ടറി ടി. മധുസൂദനൻ നന്ദിയും പറഞ്ഞു. പാക്കത്ത് ഒരേക്കർ സ്ഥലത്താണ് ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിയിറക്കുന്നത്. പടം... uduma ksta krishi കെ.എസ്.ടി.എ ബേക്കൽ ഉപജില്ല കമ്മിറ്റി പാക്കത്ത് നടത്തുന്ന കൃഷി കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story