Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2020 5:03 AM IST Updated On
date_range 16 Jun 2020 5:03 AM ISTപരപ്പ മുണ്ടത്തടത്ത് കവളപ്പാറ ആവർത്തിക്കാതിരിക്കാൻ നിമജ്ജന സമരം
text_fieldsbookmark_border
പരപ്പ മുണ്ടത്തടത്ത് കവളപ്പാറ ആവർത്തിക്കാതിരിക്കാൻ നിമജ്ജന സമരം നീലേശ്വരം: പരപ്പ മുണ്ടത്തടത്ത് കവളപ്പാറ ആവർത്തിക്കരുതെന്ന ആവശ്യമുന്നയിച്ച് കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. അനീതിക്കെതിരെ പുത്തുമലയിൽ നിന്നുള്ള മണ്ണ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ നിമജ്ജനം ചെയ്തു. ജില്ല പരിസ്ഥിതി സമിതിയും അയൽക്കൂട്ടവുമാണ് വേറിട്ട പ്രതിഷേധം നടത്തിയത്. വയനാട് പുത്തുമലയിൽ നിന്നുള്ള ഭൗതികാവശിഷ്ടം പരപ്പ മുണ്ടത്തടം അയൽക്കൂട്ട സമിതി പ്രവർത്തകൻ സതീശൻെറ കൈയിൽ നിന്നും വട്ടിപ്പുന്ന ക്വാറി ദുരന്തത്തിൽ മരിച്ച മാധവി പുല്ലുമാലയുടെ മകൻ രഞ്ജിത് ഏറ്റുവാങ്ങി. കിനാനൂർ കരിന്തളം പഞ്ചായത്ത് ഭരണസമിതിയുടെ നിർദേശമനുസരിച്ച് ജൈവവൈവിധ്യ ബോർഡ് പഠനം നടത്തി ഖനനം നിർത്തിവെക്കണമെന്ന് ശിപാർശ ചെയ്തിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ സമരം ശക്തമാക്കുന്നതിൻെറ മുന്നോടിയായാണ് വേറിട്ട സമരം സംഘടിപ്പിച്ചത്. മുണ്ടത്തടം അയൽക്കൂട്ട സമരസമിതി പ്രവർത്തകരായ വി.കെ. വിനയൻ മാസ്റ്റർ, സാബു സെബാസ്റ്റ്യൻ, അഡ്വ. രാജേന്ദ്രൻ, ജിമ്മി അലക്സ്, പ്രഫ. എം. ഗോപാലൻ, പ്രമോദ് വർണം, ടി.എൻ. സുരേന്ദ്രനാഥ്, ഗീതമ്മ എന്നിവർ പങ്കെടുത്തു. പടം nlr panchayath office samaram കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story