Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2020 5:13 AM IST Updated On
date_range 9 Jun 2020 5:13 AM ISTഗുരുവായൂരിൽ ഫോട്ടോഗ്രാഫർമാരെ നിരോധിച്ചതിൽ പ്രതിഷേധം
text_fieldsbookmark_border
ചെറുവത്തൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹങ്ങൾക്ക് പുറത്തുനിന്നുള്ള ഫോട്ടോഗ്രാഫർമാരെ നിരോധിച്ച് ദേവസ്വംതന്നെ ഫോട്ടോഗ്രാഫർമാരെ ഏർപ്പാടു ചെയ്യുമെന്ന തീരുമാനത്തിൽ പ്രതിഷേധം. കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വിഡിയോഗ്രാഫേഴ്സ് യൂനിയൻെറ (സി.ഐ.ടി.യു) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സമരം നടത്തും. ആദ്യഘട്ടത്തിൽ മുഴുവൻ ജില്ല, ഏരിയ കേന്ദ്രങ്ങളിൽ അവകാശസമരം നടത്തും. കഴിഞ്ഞവർഷം ഇതേ തീരുമാനം നടപ്പാക്കാൻ ദേവസ്വം ബോർഡ് ശ്രമിച്ചപ്പോൾ യൂനിയൻ ഇടപെട്ട് ദേവസ്വം മന്ത്രിയുമായും ചെയർമാനുമായും ചർച്ച നടത്തി മാറ്റിവെപ്പിക്കുകയായിരുന്നു. പുതിയ തീരുമാനം ഫോട്ടോഗ്രഫി വിഡിയോഗ്രഫി മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടത്തിന് കാരണമാവും. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.പി.വി.യു (സി.ഐ.ടി.യു) ചൊവ്വാഴ്ച ധർണ നടത്തും. കാസർകോട് ജില്ലതല ഉദ്ഘാടനം നീലേശ്വരത്ത് സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story